കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ ലഭ്യമായ മുഴുവൻ സർക്കാർ സംവിധാനങ്ങളും പൂർണ്ണ തോതിൽ ഉപയോഗപ്പെടുത്തി തെരച്ചിൽ നടത്തിവരികയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. ദുരന്തമുഖത്ത് ‘ഗോൾഡൻ അവർ’ പിന്നിട്ടു കഴിഞ്ഞാൽ കടലിൽ അകപ്പെട്ടവരെ ജീവനോടെ കണ്ടെത്തുന്നത് ഏറെ പ്രയാസകരമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലു വർഷമായി കടലിൽ കാണാതായിട്ടും ഇതുവരെ കണ്ടെത്താനാവാത്ത കേസുകൾ നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രക്ഷാപ്രവർത്തനത്തിൽ എന്തെങ്കിലും തരത്തിലുള്ള അപര്യാപ്തതകൾ നേരിട്ട
സ്ഥലങ്ങളിൽ ഫലപ്രദമായി ഇടപെടാൻ തങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ, പുല്ലുവിള സ്വദേശി ജോൺ, പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിലുള്ള സംഘങ്ങൾക്കൊപ്പം പ്രദേശത്തെ മത്സ്യത്തൊഴിലാളികളും തെരച്ചിൽ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

