പ്രമുഖ ബോക്സിങ് താരവും ആറ് തവണ ലോക ചാമ്പ്യനുമായ എംസി മേരി കോം പുതിയ ടൊയോട്ട ഹൈലക്സ് സ്വന്തമാക്കി.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹി-എൻസിആർ മേഖലയിലെ ടൊയോട്ട ഡീലർഷിപ്പിൽ നടന്ന ചടങ്ങിലാണ് പുതിയ ഹൈലക്സിന്റെ താക്കോൽ എംസി മേരി കോമിന് കൈമാറിയത്.
വാഹനത്തിന്റെ ആദ്യ ഉടമകളിൽ ഒരാളായി താരം മാറിയത് ഏറെ ശ്രദ്ധേയമായി. ഇന്ത്യൻ വിപണിയിൽ മൂന്ന് വകഭേദങ്ങളിലായാണ് വാഹനം എത്തിയിരിക്കുന്നത്.
ജിഎക്സ് 4എക്സ്2 എടി, ജിഎക്സ് 4എക്സ്4 എടി, വിഎക്സ് 4എക്സ്4 എടി എന്നിവയാണ് ആ പതിപ്പുകൾ. യഥാക്രമം 31.99 ലക്ഷം രൂപ, 33.69 ലക്ഷം രൂപ, 36.69 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ എക്സ്ഷോറൂം വില വരുന്നത്.
പ്രകടനവും എൻജിൻ ശേഷിയും
‘ടഫ് ആൻഡ് എജൈൽ’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പുതിയ ഹൈലക്സ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. വാഹനത്തിന് കരുത്തേകുന്നത് 2.8 ലിറ്റർ, 4 സിലിണ്ടർ ഡീസൽ എൻജിനാണ്.
ഈ എൻജിൻ 204 ബിഎച്ച്പി കരുപ്പും 500 എൻഎം പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്നു. എല്ലാ വകഭേദങ്ങളിലും 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ 4എക്സ്2, 4എക്സ്4 ഡ്രൈവ്ട്രെയിൻ ഓപ്ഷനുകളും ഇതിലുണ്ട്. ഓഫ് റോഡ് ഡ്രൈവിംഗിനായി 4എക്സ്4 വകഭേദങ്ങളിൽ നിരവധി ആധുനിക സംവിധാനങ്ങൾ ടൊയോട്ട
നൽകിയിട്ടുണ്ട്. ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ലോ-റേഞ്ച് ട്രാൻസ്ഫർ കേസ്, ട്രാക്ഷൻ കൺട്രോൾ, ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ, വിവിധ ടെറൈൻ മോഡുകൾ, ഓട്ടോ ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അകത്തളത്തിലെ പ്രത്യേകതകൾ
വാഹനത്തിന്റെ അകത്തളത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിൽ പ്രധാന ആകർഷണം 12.3 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ്.
വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 സ്പീക്കർ ഓഡിയോ സംവിധാനം എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. പിഎം2.5 എയർ ഫിൽട്ടർ, വയർലെസ് ചാർജർ, കണക്ടഡ് കാർ സാങ്കേതികവിദ്യ, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
എന്നാൽ ആഗോള മോഡലുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ഹൈലക്സിൽ ചില ഫീച്ചറുകൾ ഒഴിവാക്കിയിട്ടുണ്ട്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങൾ എന്നിവ ഇന്ത്യ-സ്പെക്കിൽ ലഭ്യമല്ല.
സുരക്ഷയ്ക്കും വലിപ്പത്തിലുമുള്ള പ്രത്യേകതകൾ
സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് 7 എസ്ആർഎസ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റബിലിറ്റി കൺട്രോൾ, മുന്നിലും പിന്നിലും പാർക്കിങ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, ബ്രേക്ക് അസിസ്റ്റോടുകൂടിയ എബിഎസ്, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം എന്നിവ സുരക്ഷാ ഫീച്ചറുകളുടെ ഭാഗമാക്കിയിരിക്കുന്നു. 5,320 മില്ലിമീറ്റർ നീളവും 1,855 മില്ലിമീറ്റർ വീതിയും 1,815 മില്ലിമീറ്റർ ഉയരവുമാണ് പുതിയ ടൊയോട്ട
ഹൈലക്സിനുള്ളത്. വാഹനത്തിന്റെ വീൽബേസ് 3,085 മില്ലിമീറ്ററാണ്.
മുൻ തലമുറ മോഡലിനെ അപേക്ഷിച്ച് പുതിയ ഹൈലക്സിന്റെ നീളം 5 മില്ലിമീറ്റർ കുറഞ്ഞിട്ടുണ്ട്. ആധുനിക ഫീച്ചറുകളും മെച്ചപ്പെടുത്തിയ ഓഫ് റോഡ് ശേഷിയും കരുത്തുറ്റ രൂപകൽപ്പനയുമാണ് പുതിയ തലമുറ ഹൈലക്സിന്റെ പ്രധാന പ്രത്യേകതകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

