ശബരിമലയിൽ പ്രസാദമായ അപ്പവും അരവണയും നിർമ്മിക്കുന്നതിനായി ഭക്തജനങ്ങൾ സമർപ്പിക്കുന്ന നെയ്യിന്റെ ഗുണനിലവാരം കർശനമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.മുരളീധരൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിന് ഔദ്യോഗികമായി കത്തയച്ചു. പതിനായിരക്കണക്കിന് തീർത്ഥാടകരാണ് പുണ്യദൈവത്തിന് നെയ്ത്തോണി വഴി നെയ്യ് സമർപ്പിക്കുന്നത്.
ഈ നെയ്യ് ആകെ ആറ് സംഭരണികളിലാണ് ശേഖരിക്കുന്നത്. ഇവ ഓരോ തവണ നിറയുമ്പോഴും കൃത്യമായി സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്തണമെന്നാണ് കത്തിലുള്ളത്.
സന്നിധാനത്തും പമ്പയിലും പ്രവർത്തിക്കുന്ന ആശുപത്രികളിൽ ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ഫൊറൻസിക് മെഡിസിൻ വിഭാഗം എന്നിവയുടെ മേൽനോട്ടത്തിൽ സംയുക്ത ലാബുകൾ ഉടൻ സജ്ജമാക്കണം. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പും, മലിനീകരണം കണ്ടെത്താൻ ആരോഗ്യ വകുപ്പും, വിഷാംശം പരിശോധിക്കാൻ ഫൊറൻസിക് മെഡിസിൻ വിഭാഗവും സംയുക്തമായി രംഗത്തിറങ്ങണം.
ഓരോ സംഭരണിയിൽ നിന്നും മൂന്ന് സാംപിളുകൾ വീതമാണ് പരിശോധനയ്ക്കായി ശേഖരിക്കുക. ഇതിൽ ഒരു സാംപിൾ ശബരിമലയിൽ തന്നെ പരിശോധിക്കും.
രണ്ടാമത്തെ സാംപിൾ മൂന്ന് പരിശോധനാ വിഭാഗങ്ങളുടെയും സെൻട്രൽ ലാബിലേക്ക് അയക്കും. മൂന്നാമത്തെ സാംപിൾ ഭാവിയിലെ തുടർനടപടികൾക്കായി ഫ്രീസറിൽ സൂക്ഷിച്ചു വെക്കും.
വരാനിരിക്കുന്ന മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ ലാബ് പ്രവർത്തനസജ്ജമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഫണ്ട് വകയിരുത്തുന്നതിനും, വൈദ്യുതി, ജലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കുന്നതിനും ബന്ധപ്പെട്ട
വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

