അതിർത്തികളും ദേശനിയമങ്ങളും പലപ്പോഴും സാധാരണക്കാരുടെ ജീവിതത്തിൽ വെറുമൊരു ഔദ്യോഗികത മാത്രമായി മാറുന്ന സന്ദർഭങ്ങൾ നിരവധിയാണ്. അത്തരത്തിൽ മനുഷ്യസ്നേഹത്തിന്റെ അതിരുകളില്ലാത്ത ആഴം വ്യക്തമാക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
അമേരിക്കയിൽ നിന്ന് ജന്മനാട്ടിലേക്ക് തിരിച്ചുവരുന്ന ഇന്ത്യൻ ദമ്പതികൾക്ക് അയൽക്കാരിയായ ഒരു അമേരിക്കൻ സ്ത്രീ നൽകിയ വികാരനിർഭരമായ യാത്രയയപ്പിന്റെ ദൃശ്യങ്ങളാണ് ഏറെ ചർച്ചയാകുന്നത്. താനും ഭാര്യയും ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി ഡെട്രോയിറ്റ് വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്ന വേളയിലാണ് ഈ ഹൃദയഹാരിയായ സംഭവം അരങ്ങേറിയത്.
യാത്ര തിരിക്കാൻ നിൽക്കുന്നതിനിടെ ദമ്പതികളുടെ അടുത്തേക്ക് എത്തിയ അമേരിക്കൻ അയൽക്കാരി, അവരെ ചേർത്തുപിടിച്ച് പൊട്ടിക്കരയുകയായിരുന്നു. അന്യദേശക്കാരായിരുന്നിട്ടും ഇത്രയും നാളത്തെ അയൽപക്ക ബന്ധത്തിനിടയിൽ രൂപപ്പെട്ട
ആത്മാർത്ഥമായ സ്നേഹബന്ധത്തിന്റെ തീവ്രതയാണ് ഈ കണ്ണീരിൽ വ്യക്തമാകുന്നത്. വികാരഭരിതയായി കരയുന്ന സ്ത്രീയെ പുഞ്ചിരിയോടെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ദമ്പതികളെയും വീഡിയോയിൽ കാണാൻ സാധിക്കും.
ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് വിജയ് കൊക്കേരഗദ്ദയാണ് ഈ അനുഭവങ്ങൾ പങ്കുവെച്ചത്. തികച്ചും അപ്രതീക്ഷിതമായി സംഭവിച്ച ഒന്നാണിത്.
തങ്ങൾ യാത്ര പറയുന്ന ദൃശ്യങ്ങൾ ആരും മുൻകൂട്ടി പ്ലാൻ ചെയ്ത് ചിത്രീകരിച്ചിരുന്നതല്ലെന്നും, ഒരു സുഹൃത്ത് യാതൊരു മുൻസൂചനയും നൽകാതെയാണ് ഈ രംഗങ്ങൾ ക്യാമറയിൽ പകർത്തുകയും പിന്നീട് തങ്ങൾക്ക് കൈമാറുകയും ചെയ്തതെന്ന് വിജയ് കുറിച്ചു. ഭാവിയിൽ ഈ പ്രിയപ്പെട്ട
അയൽക്കാരിയെ വീണ്ടും കാണാൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിൽ യാദൃശ്ചികമായി രൂപപ്പെടുന്ന യഥാർത്ഥ സ്നേഹബന്ധങ്ങളുടെ ഏറ്റവും മികച്ച തെളിവാണ് ഈ ദൃശ്യങ്ങൾ.
രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും അതിരുകൾക്കപ്പുറം മനുഷ്യർ തമ്മിലുള്ള സൗഹൃദവും സ്നേഹവും എത്രത്തോളം ആഴമേറിയതാകാമെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ വീഡിയോയെന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

