കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ (ക്യാപ്സ്) ആഭിമുഖ്യത്തിൽ കോട്ടയത്ത് സംഘടിപ്പിച്ച സംസ്ഥാന ജനറൽ ബോഡി യോഗം പുതിയ ഭരണസമിതിക്ക് രൂപം നൽകി. 2026-27 കാലയളവിലേക്കുള്ള പുതിയ സംസ്ഥാന ഭാരവാഹികളെയും ഗവേണിംഗ് കൗൺസിൽ അംഗങ്ങളെയും യോഗത്തിൽ ഏകകണ്ഠമായാണ് തിരഞ്ഞെടുത്തത്.
സംഘടനയുടെ തലപ്പത്തേക്ക് പ്രമുഖരെയാണ് ഇത്തവണ തെരഞ്ഞെടുത്തിട്ടുള്ളത്. പുതിയ ഭാരവാഹികളുടെ പട്ടിക താഴെ പറയുന്നതാണ്: * പ്രസിഡന്റ്: ഡോ.
എം.പി. ആന്റണി (എറണാകുളം)
* വർക്കിംഗ് പ്രസിഡന്റ്: ഡോ.
സഫീർ അത്തേക്കാടൻ (മലപ്പുറം)
* ജനറൽ സെക്രട്ടറി: ഡോ. ജോസഫ് ചാരുപ്ലാക്കൽ (കണ്ണൂർ)
* അസോസിയേറ്റ് ജനറൽ സെക്രട്ടറി: അമൃത ജി.എസ്. (തിരുവനന്തപുരം)
* ട്രഷറർ: ഡോ.
ഷീലമ്മ ആർ. (എറണാകുളം) സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിന്റെ ഭാഗമായി വൈസ് പ്രസിഡന്റുമാരെയും മറ്റ് ഗവേണിംഗ് കൗൺസിൽ അംഗങ്ങളെയും യോഗം ചുമതലപ്പെടുത്തി. സാമൂഹിക സേവന രംഗത്തെ പ്രൊഫഷണലിസം ശക്തിപ്പെടുത്തുന്നതിനും സാമൂഹിക തിന്മകൾക്കെതിരെയുള്ള ഇടപെടലുകൾ വ്യാപിപ്പിക്കുന്നതിനും പുതിയ നേതൃത്വം മുൻകൈയെടുക്കുമെന്ന് യോഗം വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

