ഹൈദരാബാദ്: നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിലെ (നല്‍സര്‍) വിദ്യാര്‍ഥികളുടെ എന്റോള്‍മെന്റ് വിലക്കിയ നടപടിയില്‍ പരസ്യമായി മാപ്പ് അപേക്ഷിച്ച് ബാര്‍ കൗണ്‍സില്‍ ചെയര്മാന്. വിദ്യാര്‍ഥികളോട് നേരിട്ട് ക്ഷമ ചോദിക്കുന്നതായി മനന്‍ കുമാര്‍ മിശ്ര വ്യക്തമാക്കി.
രാജ്യത്തിന്റെ ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചുവെന്ന കാരണത്താല്‍ വിദ്യാര്‍ഥികളുടെ എന്റോള്‍മെന്റ് തടഞ്ഞുവെച്ചതായിരുന്നു. ഈ തീരുമാനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതിനെ തുടര്‍ന്ന്, ബാര്‍ കൗണ്‍സില്‍ ഈ ഉത്തരവ് പിന്നീട് പിന്‍വലിക്കുകയുണ്ടായി.
സംഭവത്തില്‍ ചീഫ് ജസ്റ്റിസ് അടക്കമുള്ള ഉന്നതര്‍ ബാര്‍ കൗണ്‍സിലിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കൗണ്‍സില്‍ നടത്തിയത് തികച്ചും അനാവശ്യമായ ഒരു നീക്കമാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ബാര്‍ കൗണ്‍സിലിന് ഇടപെടാന്‍ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

