കോഴിക്കോട് വടകരയിൽ അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിന്റെ അന്വേഷണ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. വടകര സിഐ എ.വി.
ദിനേശിനെയാണ് കണ്ണൂർ സർക്കിളിലേക്ക് മാറ്റി ഉത്തരവിട്ടത്. കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കുന്ന വേളയിലാണ് ഉദ്യോഗസ്ഥന്റെ മാറ്റം എന്നത് ശ്രദ്ധേയമാണ്.
എന്നാൽ, ഇത് സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. അതേസമയം, കേസിലെ ഡിജിറ്റൽ തെളിവുകൾ പൂർണ്ണമായി ശേഖരിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ മുന്നോട്ടുപോകുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കീർത്തന, കാവ്യ, നീഷ്മ എന്നീ അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളും ഫോൺ രേഖകളും അടക്കമുള്ളവ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

