എറണാകുളം കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർഥിയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാർ അഥനേഷ്യസ് എൻജിനീയറിങ് കോളജിലെ മൂന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിയായ മിച്ചി മിർപ്പു (20) ആണ് മരണപ്പെട്ടത്.
അരുണാചൽ പ്രദേശ് സ്വദേശിയാണ് ഈ വിദ്യാർഥി. കോളജിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
പരീക്ഷയ്ക്ക് ആവശ്യമായ ക്രെഡിറ്റ് സ്കോർ കുറഞ്ഞതിലുണ്ടായ മാനസിക വിഷമമാണ് വിദ്യാർഥിയുടെ ജീവനൊടുക്കാൻ കാരണമെന്ന് സഹപാഠികളും മറ്റ് വിദ്യാർഥികളും ആരോപിക്കുന്നുണ്ട്. മറ്റ് എൻജിനീയറിങ് കോളജുകളിൽ കുറഞ്ഞ ക്രെഡിറ്റ് സ്കോർ 18 ആയിരിക്കുമ്പോൾ, MA കോളജിൽ മാത്രം ഇത് 22 ആയി നിശ്ചയിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നു.
സംഭവത്തിൽ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് വിശദമായ അന്വേഷണം ഉണ്ടാകണമെന്നാണ് സഹപാഠികളുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

