തിരുവനന്തപുരം മൃഗശാലയിലേക്ക് സന്ദര്‍ശകര്‍ക്കായി പുതിയ കാഴ്ചയൊരുക്കി സീബ്രകളെത്തുന്നു. ഗുജറാത്തിലെ ഗ്രീന്‍സ് വൈല്‍ഡ് ലൈഫ് റെസ്ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ (വന്താര) നിന്നും ഒരു ജോഡി സീബ്രകളെ ഇങ്ങോട്ടേക്ക് കൊണ്ടുവരുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയായതായി മ്യൂസിയം മൃഗശാല വകുപ്പ് മന്ത്രി ഒ ജെ ജനീഷ് അറിയിച്ചു.
നീണ്ട ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തലസ്ഥാനത്തെ മൃഗശാലയിലേക്ക് സീബ്രകള്‍ വീണ്ടുമെത്തുന്നത്.
മുമ്പ് 2002 ഏപ്രില്‍ മാസത്തില്‍ ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയില്‍ നിന്നും എത്തിച്ചിരുന്ന ‘സീത’ എന്ന സീബ്ര, വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് 2017-ല്‍ ചെന്നിരുന്നു. അതിനുശേഷമാണ് മൃഗശാലയില്‍ ഈ ഇനം മൃഗങ്ങളുടെ സാന്നിധ്യം ഇല്ലാതാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

