തിരുവനന്തപുരം: പട്ടം പിഎംശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ വിദ്യാലയം പ്രിൻസിപ്പൽ ആർ.
ഗിരി ശങ്കരൻ തമ്പി ദേശീയപതാക ഉയർത്തി. സാങ്കേതിക പുരോഗതിക്കൊപ്പം മൂല്യബോധവും ഉത്തരവാദിത്തവും വളർത്തിയെടുക്കുന്നതിലൂടെയാണ് മികച്ച ഇന്ത്യയെ സൃഷ്ടിക്കാനാകുകയെന്നും, വിദ്യാർഥികൾ ഉത്തരവാദിത്തമുള്ള പൗരന്മാരായി വളരണമെന്നും സ്ത്രീകളെയും മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും ബഹുമാനിക്കണമെന്നും ഇന്ത്യയുടെ വൈവിധ്യത്തെ ആദരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ചടങ്ങിന്റെ ഭാഗമായി, രാജ്യപുരസ്കാർ ടെസ്റ്റിങ് ക്യാംപ് വിജയകരമായി പൂർത്തിയാക്കിയ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കൂടാതെ, സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ ഷീബ ജോൺ, ജയശ്രീ ശ്രീകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
60 ദിവസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കി സെക്കൻഡ് ഓഫീസറായി യോഗ്യത നേടിയ വിനു ടി. വി.
റാവുവിനെയും ചടങ്ങിൽ അനുമോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

