പാലക്കാട്: തൃത്താല ഗ്രാമപഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വ്യത്യസ്തമായ വേഷവിധാനവുമായി വി.ടി. ബൽറാം എം.എൽ.എ പങ്കെടുത്തു.
ലുങ്കി ധരിച്ചെത്തി ദേശീയപതാക ഉയർത്തുന്ന ചിത്രങ്ങൾ അദ്ദേഹം തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
വസ്ത്രധാരണത്തിലുള്ള സ്വാതന്ത്ര്യവും വിവേചനങ്ങൾക്കും വേർതിരിവുകൾക്കുമെതിരെയുള്ള പോരാട്ടവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സ്വാതന്ത്ര്യത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
“വസ്ത്രധാരണത്തിനുള്ള സ്വതന്ത്ര്യം, വിവേചനങ്ങൾക്കും വേർതിരിക്കലുകൾക്കുമെതിരെയുള്ള സ്വതന്ത്ര്യം, സാംസ്ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം, അഭിമാനകരമായ അസ്തിത്വത്തിനള്ള സ്വാതന്ത്ര്യം, അങ്ങനെ സ്വതന്ത്ര്യത്തിൻ്റെ അടരുകൾ പലതാണ്, അവയോരോന്നിനും വേണ്ടി പോരാടുക എന്നത്…” എന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. സാംസ്കാരികമായ വ്യത്യസ്തതകളെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഉയർത്തിപ്പിടിക്കുന്നതാണ് എം.എൽ.എയുടെ ഈ നിലപാടെന്ന് അനുകൂലിക്കുന്നവർ അഭിപ്രായപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

