ഡെസ്ക്ടോപ്പിലും മൊബൈലിലും ഗൂഗിൾ ക്രോം ഉപയോഗിക്കുമ്പോൾ നേരിടുന്ന ചെറിയ ബുദ്ധിമുട്ടുകൾ ലളിതമായ ചില ക്രമീകരണങ്ങളിലൂടെ മാറ്റിയെടുക്കാം എന്ന് വ്യക്തമാക്കുകയാണ് സാങ്കേതിക വിദഗ്ധർ. വിൻഡോസ് ഡെസ്ക്ടോപ്പിലും സാംസങ് ഗാലക്സി എസ്25 അൾട്രാ ഫോണിലും ക്രോം ക്രമീകരണങ്ങൾ കൃത്യമായി മാറ്റിയപ്പോൾ ബ്രൗസർ ഉപയോഗം കൂടുതൽ എളുപ്പമായതായി അനുഭവം പങ്കുവെക്കുന്നു.
ഡെസ്ക്ടോപ്പിൽ ഒരേസമയം നിരവധി ടാബുകൾ തുറന്നിടുമ്പോൾ തിരശ്ചീനമായ ടാബ് ബാറിൽ അവയുടെ പേരുകൾ വ്യക്തമല്ലാതാവുകയും ആവശ്യമായ പേജ് കണ്ടെത്താൻ ബുദ്ധിമുട്ടാവുകയും ചെയ്യാറുണ്ട്. ഇതിനൊരു പരിഹാരമായി വെർട്ടിക്കൽ ടാബുകൾ അഥവാ ലംബമായ ടാബ് സംവിധാനം ഉപയോഗിക്കാവുന്നതാണ്.
ടാബ് സ്ട്രിപ്പ് വശത്തേക്ക് മാറ്റുന്നതിലൂടെ കൂടുതൽ ടാബുകൾ ഒരേസമയം കാണാനും പേഴ്സണൽ റിസർച്ച് വർക്കുകൾ കൂടുതൽ വേഗത്തിൽ ചെയ്യാനും സാധിക്കും. ഇതിനായി ടാബിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Show in vertical tab എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.
ബ്രൗസറിലെ എഐ സംവിധാനമായ ജെമിനി ഉപയോഗിക്കുന്നത് വലിയ രീതിയിൽ സമയം ലാഭിക്കാൻ സഹായിക്കും. പലപ്പോഴും വലിയ ലേഖനങ്ങൾ മുഴുവൻ വായിച്ചു നോക്കുന്നതിന് പകരം പേജ് ചുരുക്കി നൽകാനോ സംശയങ്ങൾക്ക് മറുപടി നൽകാനോ ജെമിനിയോട് ആവശ്യപ്പെടാം.
ഡെസ്ക്ടോപ്പിൽ Alt + G ഷോർട്ട്കട്ട് ഉപയോഗിച്ച് എളുപ്പത്തിൽ ഈ സേവനം പ്രയോജനപ്പെടുത്താനാകും. കൂടാതെ ക്രോമിന്റെ മെമ്മറി സേവർ ഫീച്ചറിൽ നാം നിരന്തരം ഉപയോഗിക്കുന്ന പ്രധാന വെബ്സൈറ്റുകൾ റീലോഡ് ആയിപ്പോകാതിരിക്കാൻ Settings > Performance വഴി അവയെ ഒഴിവാക്കി വെക്കാവുന്നതാണ്.
മൊബൈൽ ഫോണുകളിൽ ക്രോം ഉപയോഗം കൂടുതൽ സുഗമമാക്കാൻ വിലാസ ബാർ താഴെ ഭാഗത്തേക്ക് മാറ്റുന്നത് സഹായകരമാകും. വലിയ സ്ക്രീനുകളുള്ള ഫോണുകളിൽ മുകളിലേക്ക് കൈ എത്തിച്ച് ടൈപ്പ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ Settings > Address bar വഴി ഇത് താഴേക്ക് ക്രമീകരിക്കാം.
കൂടാതെ ടൂൾബാറിലെ ഷോർട്ട്കട്ട് ഷെയർ ബട്ടണോ മറ്റ് ആവിശ്യമായ ഫീച്ചറുകളോ ആയി മാറ്റാനും സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

