കൊച്ചി: എറണാകുളത്ത് തിങ്കളാഴ്ച അഭിഭാഷകർ ജില്ലാ കോടതിയും കീഴ്കോടതികളും ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപനം. വക്കാലത്ത് എടുത്ത അഭിഭാഷകയുടെ കുടുംബത്തിന് നേരെ ഉണ്ടായ അതിക്രമത്തിൽ പ്രതിഷേധിമായാണ് ഈ നടപടി.
കേസിലെ പ്രതികൾക്ക് വേണ്ടി ആരും വക്കാലത്ത് ഏറ്റെടുക്കരുതെന്ന് അസോസിയേഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എറണാകുളം മുരുക്കുംപാടത്ത് അഭിഭാഷക ദമ്പതികളുടെ വീട്ടിൽ അതിക്രമം കയറി ആക്രമണം അഴിച്ചുവിട്ട
സംഭവമാണ് വലിയ പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുന്നത്. 13ന് വൈകിട്ട് അഭിഭാഷകരായ ടി എം ഡോൾഗോ, നീമ എന്നിവരുടെ വസതിയിലാണ് ഈ ആക്രമണം അരങ്ങേറിയത്.
അടുത്തിടെ ഇവർ ഒരു ഗാർഹിക പീഡനക്കേസ് ഏറ്റെടുത്ത് വാദിച്ചിരുന്നു. ഈ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്.
പ്രദേശവാസികളായ വേലു, വാവക്കുട്ടി എന്നിവരാണ് ഈ ക്രൂര കൃത്യം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. വേലുവിന്റെ ഭാര്യ നൽകിയ ഗാർഹിക പീഡന പരാതി ഈ അഭിഭാഷക ദമ്പതികൾ ഏറ്റെടുത്തതാണ് പ്രകോപനത്തിന് പ്രധാന കാരണം.
അക്രമി സംഘം എത്തിയ സമയത്ത് അഭിഭാഷകന്റെ പിതാവായ മോഹൻദാസ് (80) മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അക്രമികൾ ഈ വയോധികന്റെ വയറ്റിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
പലതവണ കുത്തേറ്റ ഇദ്ദേഹത്തെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. അകൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പിന്നീട് പോലീസ് പിടികൂടി.
ഈ സംഭവത്തിൽ ഞാറയ്ക്കൽ പോലീസ് ആണ് ഔദ്യോഗികമായി കേസെടുത്ത് അന്വേഷണം നടത്തിവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

