സാമൂഹിക മാധ്യമങ്ങളിലൂടെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ അർജുൻ ആയങ്കിയെ കോടതി റിമാൻഡ് ചെയ്തു.
കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. തുടർനടപടികളുടെ ഭാഗമായി ഇയാളെ കോതമംഗലം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
ഊന്നുകൽ, കോതമംഗലം സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഭീഷണി മുഴക്കിയ കേസിലാണ് എറണാകുളം കുട്ടമ്പുഴ പൊലീസ് നടപടി സ്വീകരിച്ചത്. തലശ്ശേരി സബ് ജയിൽ അധികാരികൾക്ക് പ്രൊഡക്ഷൻ വാറന്റ് നൽകിയ ശേഷമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
ആഭ്യന്തര മന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച മറ്റൊരു കേസിൽ കസ്റ്റഡിയിലായിരുന്ന ഇയാളെ രാവിലെ തലശ്ശേരി സി.ജെ.എം കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി പ്രതിയെ വീണ്ടും റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് കുട്ടമ്പുഴ പൊലീസ് ജയിലിലെത്തി നടപടികൾ പൂർത്തിയാക്കിയത്.
അതേസമയം, ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് യാത്രകൾക്കായി അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന വാഹനം തളിപ്പറമ്പിൽ നിന്നും പൊലീസ് കടിച്ചെടുത്തു. ബന്ധുവായ കുട്ടന്റെ ഉടമസ്ഥതയിലുള്ള കാറാണ് തളിപ്പറമ്പിൽ ഉപേക്ഷിക്കപ്പെട്ട
നിലയിൽ കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

