സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവുകളിലേക്ക് വിരൽ ചൂണ്ടി സിപിഐയുടെ നിർണായക നിലപാട്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച ആവശ്യത്തിൽ യാതൊരുവിധ വിട്ടവീഴ്ചയ്ക്കും തയ്യാറല്ലെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.
എൽ.ഡി.എഫിന്റെ ഔദ്യോഗിക പൊതു പരിപാടികളുമായി മുന്നോട്ടും സഹകരിച്ചുപോകുമെങ്കിലും, ഉപനേതൃസ്ഥാനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ സംയുക്ത നിയമസഭാ കക്ഷിയോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് പാർട്ടിയിലെ ധാരണ. പ്രശ്നപരിഹാരത്തിന് നേതൃതലത്തിൽ ധാരണയായതിനെ തുടർന്ന്, മൂന്ന് മാസത്തെ നീണ്ട
ഇടവേളയ്ക്ക് ശേഷമാണ് ഇടതുമുന്നണി യോഗം നാളെ തിങ്കളാഴ്ച ഉച്ചയ്ക്ക് നാല് മണിക്ക് ചേരുന്നത്. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന സിപിഐയുടെ കർശന നിലപാടും അതിനെച്ചൊല്ലിയുള്ള ഭിന്നതകളുമാണ് മുൻപ് മുന്നണി യോഗങ്ങൾ നീണ്ടുപോകാൻ കാരണമായത്.
നാളെ ചേരുന്ന യോഗത്തിൽ ഈ വിഷയം ശക്തമായി ഉന്നയിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

