കൊച്ചി: കൊച്ചിയിൽ ദമ്പതികൾ മാത്രമായി താമസിക്കുന്ന വീട്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപവിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടമായി. മട്ടാഞ്ചേരി നസ്രത്ത് മദർ തെരേസ റോഡ് മുട്ടത്തിപ്പറമ്പിൽ എ വി ജോയിയുടെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്.
വീടിന്റെ മുകളിലത്തെ നിലയിലെ ഹാളിലുള്ള അലമാരയുടെ ഡ്രോയറിൽ സൂക്ഷിച്ചിരുന്ന 21 പവൻ സ്വർണമാണ് കാണാതായിരിക്കുന്നത്. കഴിഞ്ഞ മേയ് 10ന് ദമ്പതികൾ ഞാറയ്ക്കലിൽ ഒരു വിവാഹ ആവശ്യത്തിനായി പോയിരുന്നു.
ഈ സമയത്ത് അലമാരയിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നതായി വീട്ടുടമ വ്യക്തമാക്കുന്നു. എന്നാൽ, പിന്നീട് ഓഗസ്റ്റ് ഒന്നിന് അലമാരയുടെ ഡ്രോയർ വീണ്ടും തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട
വിവരം ഇവർ തിരിച്ചറിഞ്ഞത്. തുടർന്ന് വീട്ടുടമ ഉടൻ തന്നെ തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.
വീടിന്റെ പിറകുവശത്തെ ടെറസ് വഴി അകത്തു കയറിയാകാം മോഷ്ടാവ് കൃത്യം നടത്തിയിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് ഡോഗ് സ്ക്വാഡ് അടക്കമുള്ള ശാസ്ത്രീയ പരിശോധനാ സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
നിലവിൽ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

