പമ്പാനദിയിൽ നിന്നു കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ മാവേലിക്കര – കോഴഞ്ചേരി സംസ്ഥാന പാതയുടെ വശത്തെ സംരക്ഷണ ഭിത്തി തകർന്നു. റോഡുവശത്തെ 11 കെവി ലൈൻ തൂണിന്റെ ചുവട്ടിൽ നിന്ന് 6 അടിയോളം മണ്ണ് ഒലിച്ചുപോയി.
റോഡുവശത്തു സുരക്ഷയ്ക്കായി സ്ഥാപിച്ച ഇടിതാങ്ങിയും ചുവടിളകിയ നിലയിലാണ്. ഐക്കര ജംക്ഷനും ക്ഷേത്ര ജംക്ഷനും ഇടയിലാണു സംരക്ഷണ ഭിത്തി തകർന്നത്.
പമ്പാനദിയിൽ നിന്നു സത്രക്കടവിൽ കൂടി റോഡിൽ കയറിയ വെള്ളം ഐക്കര മുക്കിലെത്തി ഇതുവഴിയാണ് ആറന്മുള പുഞ്ചയിലേക്കു ശക്തിയായി ഒഴുകിയത്. 2 ദിവസത്തോളം നീണ്ട
ഒഴുക്കിൽ പെട്ടാണു റോഡുവശത്തെ മണ്ണും കല്ലും ഒലിച്ചുപോയത്. ഈ ഭാഗത്തു റോഡിനു ടാറിങ് ഭാഗത്തെ വീതി മാത്രമേയുള്ളു.
റോഡിന്റെ ടാറിങ് ഭാഗത്തോടു ചേർന്ന ഭാഗമാണ് അഞ്ചടിയോളം താഴ്ചയിൽ കുഴിയായി മാറിയിരിക്കുന്നത്. ഈ ഭാഗത്ത് റോഡിന്റെ എതിർവശത്തൂകൂടി എത്തുന്ന ഒരു തോട് ഉണ്ടായിരുന്നു.
ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നു സത്രത്തിലേക്കുള്ള വഴിയിൽ നിന്നാണു തോട് തുടങ്ങിയിരുന്നത്. ഇത് ആറന്മുള പുഞ്ചയിലേക്കു വെള്ളം ഒഴുകാനുള്ള വഴിയായിരുന്നു.
റോഡിനടിയിൽ തോടിന്റെ കലുങ്ക് ഇപ്പോഴുമുണ്ട്. മണ്ണു കയറി നിറഞ്ഞ് ഉപയോഗിക്കാൻ പറ്റാത്ത വിധമാണെന്നുമാത്രം.
വെള്ളം ഒഴുകിയിരുന്ന തോട് നികത്തി റോഡാക്കി പഞ്ചായത്ത് കോൺക്രീറ്റ് ചെയ്തതോടെയാണു തോടില്ലാതായത്. തോട് ഇല്ലെങ്കിലും പമ്പയാറ് കര കവിഞ്ഞെത്തുന്ന വെള്ളം ഇപ്പോഴും ഇതുവഴി ഒഴുകിയെത്തും.
ഈ വെള്ളവും ഐക്കര മുക്കിൽ കൂടി ഒഴുകിയെത്തുന്ന വെള്ളവും ചേർന്നുള്ള ശക്തമായ ഒഴുക്കിലാണു സംരക്ഷണഭിത്തി തകർന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

