ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റാ സണ്‍സ് ചെയര്മാന് സ്ഥാനത്ത് നിന്ന് എന്‍. ചന്ദ്രശേഖരന് പടിയിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ വ്യവസായ ലോകത്ത് ചര്‍ച്ചയാവുകയാണ്.
കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ അദ്ദേഹത്തിന്റെ ശമ്പള പാക്കേജില്‍ മൂന്നിരട്ടിയോളമാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018 സാമ്പത്തിക വര്‍ഷത്തില്‍ 55.11 കോടി രൂപയായിരുന്ന പ്രതിഫലം 2026 സാമ്പത്തിക വര്‍ഷമായപ്പോഴേക്കും 158.66 കോടി രൂപയായി ഉയര്‍ന്നു.
ഈ കാലയളവില്‍ ഏകദേശം 188 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കമ്പനിയുടെ ലാഭവിഹിതമായി ലഭിക്കുന്ന കമ്മീഷന് തുകയിലുണ്ടായ ഗണ്യമായ വളര്‍ച്ചയാണ് മൊത്തം പ്രതിഫലം ഇത്രയധികം ഉയരുന്നതിന് പ്രധാന കാരണമായത്.
2017 ഫെബ്രുവരി 21-നാണ് എന്‍. ചന്ദ്രശേഖരന് ടാറ്റാ സണ്‍സ് ചെയര്‍മാനായി ചുമതലയേറ്റത്.
ശമ്പള പാക്കേജില്‍ ഏറ്റവും വലിയ തുക വരുന്നത് കമ്പനിയുടെ ലാഭവിഹിതത്തില്‍ നിന്നുള്ള കമ്മീഷന് ഇനത്തിലാണ്. 2018 സാമ്പത്തിക വര്‍ഷത്തില്‍ 47 കോടി രൂപയായിരുന്നു കമ്മീഷനായി ലഭിച്ചതെങ്കില്‍, 2026-ല്‍ ഇത് 140.69 കോടി രൂപയായി വര്‍ദ്ധിച്ചു.
പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം അടിസ്ഥാന ശമ്പളവും മറ്റ് അലവന്‍സുകളുമായി 17.97 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതിനൊപ്പമാണ് കമ്മീഷന് തുകയായ 140.69 കോടി രൂപ കൂടി ചേര്‍ത്തത്.
എന്നാല്‍, ബോര്‍ഡ് മീറ്റിംഗുകളില്‍ പങ്കെടുത്തതിനുള്ള സിറ്റിംഗ് ഫീസായി അദ്ദേഹം യാതൊരു തുകയും കൈപ്പറ്റിയിട്ടില്ല. പ്രതിഫലത്തിലെ വാര്‍ഷിക വളര്‍ച്ച കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ശമ്പളത്തിലെ നിരന്തരമായ കുതിപ്പ് വ്യക്തമാകും.
2018-ല്‍ 55.11 കോടിയായിരുന്ന പ്രതിഫലം 2019-ല്‍ 65.52 കോടി രൂപയായി ഉയര്‍ന്നു. തുടര്‍ന്ന് 2020, 2021 വര്‍ഷങ്ങളില്‍ ഇത് 58 കോടി രൂപയായിരുന്നു.
പിന്നീട് 2022-ല്‍ 109 കോടി രൂപയായും 2023-ല്‍ 113 കോടി രൂപയായും ഈ തുക വര്‍ദ്ധിച്ചു. 2024-ല്‍ 135.32 കോടി രൂപയും 2025-ല്‍ 155.81 കോടി രൂപയുമായിരുന്ന ശമ്പളമാണ് നിലവില്‍ 158.66 കോടിയായി മാറിയിരിക്കുന്നത്.
ടാറ്റാ സണ്‍സിന്റെ ബോര്‍ഡ് കോമ്പോസിഷന്‍ പട്ടികയില്‍ അദ്ദേഹത്തെ എക്സിക്യൂട്ടീവ് ചെയര്‍മാനായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കമ്മീഷനിലെ വമ്പന്‍ വര്‍ധനവ് ശമ്പള പാക്കേജില്‍ ഏറ്റവും വലിയ മാറ്റം കൊണ്ടുവന്നത് കമ്മീഷന് തുകയിലുണ്ടായ കുതിച്ചുചാട്ടമാണ്.
2018-ലെ 47 കോടി രൂപയില്‍ നിന്ന് 2022-ല്‍ 94 കോടി രൂപയായും 2023-ല്‍ 100 കോടി രൂപയായും കമ്മീഷന് ഉയര്‍ന്നു. തുടര്‍ന്ന് 2024-ല്‍ 121.50 കോടിയായും 2025-ല്‍ 140.69 കോടിയായും ഇത് വര്‍ദ്ധിക്കുകയുണ്ടായി.
2026-ല്‍ കമ്മീഷന് തുക 140.69 കോടി രൂപയായി തന്നെ തുടര്‍ന്നെങ്കിലും ശമ്പളവും മറ്റാനുകൂല്യങ്ങളും മുന്‍വര്‍ഷങ്ങളേക്കാള്‍ വര്‍ദ്ധിച്ച് 17.97 കോടി രൂപയിലെത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

