കളമശേരി നഗരസഭയുടെ പരിധിയിൽ ജലവിതരണം തടസ്സപ്പെടുമെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു. കുസാറ്റ് പമ്പ് ഹൗസിൽ ട്രാൻസ്ഫോമർ അറ്റകുറ്റപ്പണികൾ നടത്തുന്നതുമൂലമാണ് ഈ തടസ്സമെന്ന് അധികൃതർ വ്യക്തമാക്കി.
വരുന്ന 14-ാം തീയതിയാണ് നഗരസഭാ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം മുടങ്ങുക. അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജലം കരുതലോടെ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

