ജീവിത വിജയത്തിനായി കുറുക്കുവഴികൾ തേടരുതെന്ന് രാജ്യത്തെ യുവതലമുറയ്ക്ക് നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിൽ റാം നാഥ് കോവിന്ദ്-ൻ്റെ ആത്മകഥാ പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുവാക്കൾ തങ്ങൾക്ക് താൽപ്പര്യമുള്ള വ്യക്തികളുടെ ആത്മകഥകൾ വായിക്കാൻ സമയം കണ്ടെത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അത്തരം ഗ്രന്ഥങ്ങളിലൂടെ ഒരു പ്രത്യേക കാലഘട്ടത്തിലെ ചരിത്ര സംഭവങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അതിനിടയിൽ, അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് രാജ്യത്തെ യുവശക്തിയെ പ്രശംസിച്ച് പ്രധാനമന്ത്രി സോഷ്യൽ മീഡിയയിലൂടെയും രംഗത്തുവന്നു. രാജ്യത്തെ യുവത്വം ഭാവി മാത്രമല്ലെന്നും, വർത്തമാനകാലത്തെ ഏറ്റവും വലിയ ശക്തി അവരാണെന്നും അദ്ദേഹം ‘എക്സിൽ’ കുറിച്ചു.
സംവേദനക്ഷമത, സേവന മനോഭാവം, മികച്ച കഴിവ് എന്നിവയിലൂടെ ലോകമെമ്പാടും തനതായ വ്യക്തിത്വം അടയാളപ്പെടുത്താൻ നമ്മുടെ യുവജനങ്ങൾക്ക് സാധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

