തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ ഈ അധ്യയന വർഷത്തെ അഞ്ചാം സെമസ്റ്ററിൽ ഇയർ ബാക്ക് സമ്പ്രദായം നടപ്പിലാക്കേണ്ടതില്ലെന്ന് സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം.
സർവകലാശാലയിൽ കഴിഞ്ഞ ഒന്നര വർഷമായി നീണ്ടുപോയ പ്രധാനപ്പെട്ട അജണ്ടകളിലാണ് ഇന്നലെ ചേർന്ന യോഗത്തിൽ അന്തിമ തീരുമാനമുണ്ടായിരിക്കുന്നത്.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട മറ്റ് സുപ്രധാന വിഷയങ്ങളിലും യോഗത്തിൽ അനുകൂല തീരുമാനങ്ങൾ കൈക്കൊണ്ടു.
എയ്ഡഡ് കോളേജുകളിലെ പ്രിൻസിപ്പൽമാരുടെയും, മറ്റ് അധ്യാപക-അനധ്യാപക ജീവനക്കാരുടെയും പ്രാരംഭ നിയമനങ്ങൾ അനുകൂലമായി പരിഗണിക്കാനും സിൻഡിക്കേറ്റിൽ ധാരണയായി. തലസ്ഥാനത്ത് ചേർന്ന യോഗത്തിൽ പ്രമുഖ വ്യക്തികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
എം.എൽ.എമാരായ അബിദ് ഹുസൈൻ തങ്ങൾ, ജ്യോതികുമാർ ചാമക്കാല എന്നിവർക്കൊപ്പം ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി.
അശോക്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജയപ്രകാശ്, ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി സി.സി.
ഉദയൻ തുടങ്ങിയവരും യോഗത്തിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

