ഹരിപ്പാട് കാർത്തികപ്പള്ളി മഹാദേവികാട് വലിയവീട് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് സ്വർണ്ണ പതക്കം മോഷ്ടിച്ച സംഭവത്തിൽ മുൻ ശാന്തിക്കാരനെ പൊലീസ് പിടികൂടി. തൃക്കുന്നപ്പുഴ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒ വി വിഷ്ണു (36) ആണ് പിടിയിലായത്. ക്ഷേത്രത്തിൽ മുൻപ് പകരം ശാന്തിക്കാരനായി ഇയാൾ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഒന്നാം തീയതി പുലർച്ചെയായിരുന്നു മോഷണം നടന്നത്. രാവിലെ ശാന്തിക്കാരൻ എത്തി ക്ഷേത്രനട
തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്ഷേത്രപരിസരത്തുനിന്ന് ഒരു മൊബൈൽ ഫോണും തോർത്തും പൊലീസിന് ലഭിച്ചിരുന്നു.
ഈ തൊണ്ടിമുതലുകൾ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് മുഹമ്മ പൊലീസ് സ്റ്റേഷന് സമീപത്തെ വീട്ടിൽനിന്ന് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
തൃക്കുന്നപ്പുഴ എസ്എച്ച്ഒ ലാൽ സി ബേബിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ എസ്ഐ പ്രേംകുമാർ, എഎസ്ഐമാരായ പ്രദീപ്, ഗോപകുമാർ, സീനിയർ സിപിഒ വിനയചന്ദ്രൻ, സിപിഒമാരായ അനീഷ്, സഫീർ, രാജേഷ് എന്നിവരും ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

