ഉപയോക്താക്കൾക്ക് കൂടുതൽ വിനോദ അനുഭവങ്ങൾ സമ്മാനിക്കുന്നതിന്റെ ഭാഗമായി ജനപ്രിയ സ്ട്രീമിംഗ് സേവനമായ Google TV Freeplay പുതിയ മാറ്റങ്ങളുമായി രംഗത്ത്. നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് തുടങ്ങിയ പെയ്ഡ് പ്ലാറ്റ്ഫോമുകൾ സജീവമായ വിപണിയിൽ, തികച്ചും സൗജന്യമായി സിനിമകളും ടിവി ഷോകളും നൽകി ശ്രദ്ധേയമാവുകയാണ് ഗൂഗിൾ ടിവി ഫ്രീപ്ലേ.
ഇതിന്റെ ഭാഗമായി പ്ലാറ്റ്ഫോമിലേക്ക് 10,000-ത്തിലധികം സൗജന്യ വിഓഡി (VOD) ടിവി ഷോകളും സിനിമകളുമാണ് പുതുതായി ഉൾപ്പെടുത്തുന്നത്. നിലവിലുള്ള വിപുലമായ വിനോദ ശേഖരത്തിലേക്ക് വലിയൊരു കൂട്ടം ഉള്ളടക്കങ്ങൾ കൂടി എത്തുന്നതോടെ ഉപയോക്താക്കൾക്ക് കൂടുതൽ തെരഞ്ഞെടുപ്പുകൾ ലഭ്യമാകും.
ഇതിനുപുറമേ, തത്സമയ സംപ്രേഷണത്തിനായി മുന്നൂറിലധികം സൗജന്യ ലൈവ് ചാനലുകളും കമ്പനി വികസിപ്പിക്കുന്നുണ്ട്. ലൈവ് ചാനലുകൾക്ക് പുറമെ ആവശ്യമുള്ള സമയത്ത് സിനിമകളും ഷോകളും കാണാൻ സാധിക്കുന്ന വിഓഡി സേവനം ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്നു.
ഷെഡ്യൂൾ അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ലൈവ് ചാനലുകളുടെ പരിമിതികൾ മറികടക്കാൻ വിഓഡി സേവനത്തിലൂടെ സാധിക്കും. പ്രമുഖ സ്റ്റുഡിയോകളായ A24, Lionsgate എന്നിവയുടെ ശ്രദ്ധേയമായ ഉള്ളടക്കങ്ങളും പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ “Hell’s Kitchen”, “Seventeen Again”, “Lady Bird” തുടങ്ങിയ ജനപ്രിയ ഷോകളും സിനിമകളും ഇതിൽ ലഭ്യമാകും. വർഷം മുഴുവനും ലൈബ്രറിയിൽ പുതിയ മാറ്റങ്ങൾ വരുത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ലൈവ് ചാനലുകളുടെ പൂർണ്ണമായ പട്ടിക പുറത്തുവിട്ടിട്ടില്ലെങ്കിലും, “World of Love Island, Bloomberg TV+, Yahoo! Sports Network, and The Martha Stewart Channel.” തുടങ്ങിയ പ്രധാന ചാനലുകൾ ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് ഔദ്യോഗികമായി അറിയിച്ചു.
പിന്തുണയ്ക്കുന്ന ടിവികളിലും സ്ട്രീമിംഗ് ബോക്സുകളിലും ലഭ്യമായിട്ടുള്ള ഗൂഗിൾ ടിവി ഫ്രീപ്ലേ ആപ്പ് വഴി ഉപയോക്താക്കൾക്ക് ഈ സേവനങ്ങൾ സൗജന്യമായി ആസ്വദിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

