അടിവസ്ത്രം മാത്രം ധരിച്ച് ജനങ്ങളുടെ അപേക്ഷ പരിഗണിക്കാനെത്തി; ആം ആദ്മി എംഎൽഎ വിവാദത്തിൽ – AAP | MLA | Anil Jha Vast | Controversy | Manorama Online News – മനോരമ ഓൺലൈൻ ന്യൂസ്
Read Full Article
ഓൺലൈൻ ഡെസ്ക്
Published: August 12, 2026 12:02 AM IST
Updated: August 12, 2026 12:31 AM IST
1 minute Read
1). അടിവസ്ത്രം ധരിച്ച് അനിൽ ഝാ അപേക്ഷ പരിശോധിക്കുന്നു.
(Photo: X/@Iam_Rohit_G), 2). രേഖാ ഗുപ്ത (Photo: PTI) ന്യൂഡൽഹി∙ അടിവസ്ത്രം മാത്രം ധരിച്ച് മണ്ഡലത്തിലെ ജനങ്ങളുടെ അപേക്ഷകൾ പരിഗണിക്കാനെത്തിയ എംഎൽഎ വിവാദത്തിൽ.
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കിരാരിയിൽനിന്നുള്ള എംഎൽഎയായ അനിൽ ഝാ വാട്സാണ് സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ വിവാദത്തിലായത്. ബനിയനും ഷോട്സും മാത്രം ധരിച്ച് കസേരയിൽ ചമ്രം പടിഞ്ഞിരുന്ന് സ്ത്രീകളുടെ അപേക്ഷകൾ നോക്കുകയും ഒപ്പിട്ടു നൽകുകയും ചെയ്യുന്ന അനിലിന്റെ വിഡിയോയാണ് പുറത്തായത്.
സ്ത്രീകൾക്ക് ധനസഹായം നൽകുന്ന ഡൽഹി സർക്കാരിന്റെ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അപേക്ഷകളാണ് അനിൽ പരിഗണിച്ചത്.
What you should read next
വിഡിയോ പ്രചരിച്ചതിനു പിന്നാലെ, അനിലിന്റെ വസ്ത്രധാരണ രീതിയെ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത നിയമസഭയിൽ വിമർശിച്ചു.
നാണംകെട്ട പ്രവൃത്തിയാണ് അനിലിന്റേതെന്ന് രേഖാ ഗുപ്ത പറഞ്ഞു.
‘നിങ്ങളുടെ പെരുമാറ്റം നാണക്കേടുണ്ടാക്കുന്നതാണ്. സ്ത്രീകൾ അപേക്ഷ ഒപ്പിടാൻ വരുമ്പോൾ മാന്യമായി വസ്ത്രം ധരിക്കുകയെങ്കിലും വേണം.
ഒരു എംഎൽഎയിൽ നിന്ന് ഇത്തരം പെരുമാറ്റം സഹിക്കാനാവില്ല. അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദാക്കണം.’–രേഖാ ഗുപ്ത പറഞ്ഞു.
Meet Aam Aadmi Party’s MLA : Anil Jha Vats!! > MLA from Kirari Assembly > Wears Kacha and Baniyan > Sits outside his home > Signs documents without even reading them > Claims to be an MLA from Padhi-Likhi Political Party!!
— Rohit (@Iam_Rohit_G) സഭയ്ക്കുള്ളിൽവച്ചും അനിൽ മോശം ആംഗ്യങ്ങൾ കാണിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും രേഖാ ഗുപ്ത ആവശ്യപ്പെട്ടു. എന്നാൽ താൻ മോശം ആംഗ്യം കാണിച്ചിട്ടില്ലെന്നും അങ്ങനെയുണ്ടായെങ്കിൽ സഭയിലെ വിഡിയോ ദൃശ്യങ്ങൾ ഹാജരാക്കൂവെന്നും അനിൽ ഝാ പറഞ്ഞു.
(Disclaimer: വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Iam_Rohit_G എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല.
അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-person-rekha-gupta 797bn6tst3ovgcpsm0rgc8mh0j mo-politics-parties-aap
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

