എറണാകുളം ജില്ലയിലെ കോലഞ്ചേരിക്ക് സമീപം പാങ്കോട് അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റേതെന്നു സംശയിക്കുന്ന മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പാങ്കോട് കരട്ടേക്കുഴിവേലിൽ പൗലോസിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ ജലസേചനത്തിനായി ഉപയോഗിക്കുന്ന കുളത്തിലാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി ശ്രദ്ധയിൽ പെട്ടത്.
വിവരമറിഞ്ഞ് പുത്തൻകുരിശ് പോലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി ആവശ്യമായ പ്രാഥമിക നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പരിശോധനകൾക്കായി മോർച്ചറിയിലേക്ക് മാറ്റി.
മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച പോലീസ്, സമീപ പ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കാണാതായ കേസുകൾ ഉൾപ്പെടുത്തി പരിശോധനകൾ വ്യാപിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

