ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘തുടക്കം’ സിനിമയിൽ പ്രധാന വോളിലെത്തിയ നായയ്ക്ക് ഒപ്പമുള്ള വീഡിയോ പുറത്തുവിട്ട് വിസ്മയ മോഹൻലാൽ. ചിത്രത്തിൽ മെസ്സി എന്നാണ് ഈ നായയുടെ പേര്.
മെസ്സി നന്ദി പറയുന്നു എന്ന് കുറിച്ചുകൊണ്ടാണ് ഈ പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൽ വിസ്മയയ്ക്ക് ഒപ്പം ആശിഷും വീഡിയോയിൽ ഒപ്പമുണ്ട്.
സിനിമയിൽ വിസ്മയയുടെയും ആശിഷിന്റെയും പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ഈ ചിത്രത്തിന് 2 മണിക്കൂറും 19 മിനിറ്റുമാണ് ദൈര്‍ഘ്യം.
പ്രമുഖ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ഈ സിനിമയിലൂടെ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നവംബർ പതിനേഴിന് കുട്ടിക്കാനത്ത് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.
പ്രശസ്ത നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഒഫിഷ്യൽ ലോഞ്ച് കഴിഞ്ഞ വർഷം ഒക്ടോബർ മുപ്പതിന് കൊച്ചിയിൽ വച്ച് നടന്നിരുന്നു. ഇതൊരു കൊച്ചു കുടുംബ ചിത്രമാണെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ചിത്രം തിയേറ്ററുകളിൽ എത്തിയപ്പോൾ തുടക്കം കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങള്‍ ഒരു കൊച്ചു കുടുംബ ചിത്രം എന്നതില്‍ മാത്രം ഒതുങ്ങിയില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ഡോ.
എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.
ഛായാഗ്രഹണം ജോമോൻ ടി ജോൺ നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയും പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമനുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

