തൃശൂര്‍: കുന്നംകുളം നഗരസഭാ പരിധിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച് പന്നിയിറച്ചി വില്പന നടത്തിയ കടയ്ക്കെതിരെ നഗരസഭാ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചു. കുന്നംകുളം പാറയില്‍ മാര്‍ക്കറ്റ് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പന്നിയിറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചത്.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രദേശത്ത് പന്നിമാംസ വില്പനയ്ക്ക് താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് നഗരസഭ ആരോഗ്യ വിഭാഗം കര്‍ശന മുന്നറിയിപ്പ് നല്‍കുകയും മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ സര്‍ക്കാരിന്റെയും നഗരസഭയുടെയും ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി വില്പന തുടരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിഭാഗം ഇവിടെ മിന്നല്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന മാംസം പൂര്‍ണ്ണമായും പിടിച്ചെടുക്കുകയും തുടര്‍ന്ന് ശാസ്ത്രീയമായി നശിപ്പിക്കുകയും ചെയ്തു.
ഉത്തരവ് ലംഘിച്ച് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച കടയുടമയ്ക്കെതിരെ കര്‍ശന നിയമ നടപടികള്‍ ആരംഭിച്ചതായും വരും ദിവസങ്ങളിലും പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

