കാസർകോട്: ദേളി സഅദിയ്യ ഇംഗ്ലീഷ് മീഡിയം റെസിഡൻഷ്യൽ സീനിയർ സെക്കൻഡറി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ‘നൂറേ മദീന’ മീലാദ് കോൺഫറൻസിന്റെയും ആനുവൽ ഡേ മീറ്റിന്റെയും പരിപാടികൾ സമാപിച്ചു. സ്ഥാപനത്തിന്റെ കീഴിൽ വിപുലമായ രീതിയിലാണ് ഈ വർഷത്തെ വാർഷികാഘോഷവും നബിദിന സമ്മേളനവും അരങ്ങേറിയത്.
വിവിധ കലാ-സാഹിത്യ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പരിപാടികളിൽ സജീവമായി പങ്കെടുത്തു.
വിദ്യാർത്ഥികളുടെ സർഗാത്മകത പ്രകടിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

