കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ കൈമാറണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് കേരള ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. കേസിൽ പരാതിക്കാരനായ ശ്യാം കൃഷ്ണന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
സെലക്ഷൻ പ്രക്രിയ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും, നിലവിലെ സാഹചര്യത്തിൽ രേഖകൾ പുറത്തുവിട്ടാൽ അത് പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നുമാണ് പിഎസ്സി കോടതിയിൽ വാദിച്ചത്. കൂടാതെ, ഉദ്യോഗാർത്ഥികളുടെ അഭിമുഖം ഇതുവരെയെും പൂർത്തിയായിട്ടില്ലെന്നും പിഎസ്സി കോടതിയെ ധരിപ്പിച്ചു.
ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ഉത്തരക്കടലാസുകൾ നൽകണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് കോടതി താൽക്കാലികമായി തടഞ്ഞത്. വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരെ പിഎസ്സി സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കവെയാണ് ഈ നടപടി.
ഹർജിയിലുണ്ടായിരുന്ന സാങ്കേതിക പിഴവുകൾ തിരുത്തി വീണ്ടും സമർപ്പിക്കാൻ കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരന്റെ അപേക്ഷയെത്തുടർന്ന്, പരീക്ഷാ ഉത്തരക്കടലാസിന്റെയും ഇന്റർവ്യൂ മാർക്ക് ലിസ്റ്റിന്റെയും മുഴുവൻ പകർപ്പുകളും ലഭ്യമാക്കാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു.
എന്നാൽ കമ്മീഷന്റെ ഈ ഉത്തരവ് നടപ്പിലാക്കാൻ പിഎസ്സി തയ്യാറായിരുന്നില്ല. ഇതിനെതിരെ കമ്മീഷൻ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് പിഎസ്സി ഹൈക്കോടതിയെ സമീപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

