കൊടുങ്ങല്ലൂർ അഴീക്കോട് മുനയ്ക്കൽ ബീച്ചിൽ ഭീമാകാരനായ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. ബീച്ചിലെ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിനു പിറകുവശത്തുള്ള കടൽത്തീരത്താണ് അപൂർവ്വമായി കാണുന്ന ഈ കാഴ്ചയുള്ളത്.
ദിവസങ്ങൾ പഴക്കമുള്ളതിനാൽ ജഡം പൂർണ്ണമായും അഴുകിയ നിലയിലായിരുന്നു. ബ്രൈസ്ഡ് വെയിൽ വിഭാഗത്തിൽപ്പെട്ട
തിമിംഗലമാണ് തീരത്ത് അടിഞ്ഞത്. 7.20 മീറ്റർ നീളവും 580 സെന്റിമീറ്റർ വ്യാസവുമുള്ള ഈ ജഡം കടൽത്തീരത്തു വെച്ചുതന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി പിന്നീട് കുഴിച്ചു മൂടുകയായിരുന്നു.
സംഭവസ്ഥലത്ത് വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കായി എത്തിയിരുന്നു. പരിയാരം റേഞ്ച് കൊന്നക്കുഴി സ്റ്റേഷനിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ, ഫിഷറീസ് സർവകലാശാല, സിഎംഎഫ്ആർഐ, വെറ്ററിനറി വിദഗ്ധർ, തീരദേശ പൊലീസ്, പഞ്ചായത്ത് അധികൃതർ എന്നിവരാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

