അമ്പലപ്പുഴ: വായ്പ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. അമ്പലപ്പുഴ കോമന സ്വദേശിയായ വിപിന്‍ ജോണ്സന് ആണ് പൊലീസിന്റെ പിടിയിലായത്.
അമ്പലപ്പുഴ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. മാന്നാര്‍ സ്വദേശിയായ വീട്ടമ്മയില്‍ നിന്നാണ് ഇയാള്‍ ഏകദേശം ഏഴു ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.
ഇരുപത് ലക്ഷം രൂപ വായ്പയായി അനുവദിക്കാമെന്നും ഇതിന്റെ പലിശയായി ആറര ലക്ഷം രൂപ മുന്‍കൂറായി നല്‍കണമെന്നും വിശ്വസിപ്പിച്ചാണ് പ്രതി പണം കൈക്കലാക്കിയത്. തുടര്‍ന്ന് തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ വീട്ടമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു.
‘മഹാലക്ഷ്മി ഫിനാന്‍സ്’ എന്ന പേരില്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയായിരുന്നു ഇയാളുടെ തട്ടിപ്പ് രീതി. വായ്പ ആവശ്യപ്പെട്ട് എത്തുന്നവരില്‍ നിന്ന് മുന്‍കൂര്‍ പലിശ വാങ്ങി മുങ്ങുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി.
പെരിന്തല്‍മണ്ണയിലും കായംകുളത്തിനടുത്തുള്ള കനകക്കുന്ന് പൊലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ വിവിധ കേസുകള്‍ നിലവിലുണ്ട്. മറ്റൊരു കേസില്‍ പാലക്കാട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് മാന്നാര്‍ പൊലീസിനെ ഈ വിവരം അറിയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

