കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ ഊർജ്ജിതമായ ശ്രമങ്ങൾ നടത്തുന്ന സംസ്ഥാന സർക്കാരിന്റെ നടപടികളിൽ പ്രതികരിച്ച് ലത്തീൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.
നെറ്റോ രംഗത്തെത്തി. ഈ വിഷയത്തിൽ വളരെ ഉത്തരവാദിത്തത്തോടും വ്യക്തതയോടുമാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തീരദേശ മേഖലയ്ക്ക് വലിയ ആശ്വാസവും പ്രതീക്ഷയും പകരുന്നതാണ് സർക്കാരിന്റെ സമീപനം. പത്തു ദിവസത്തിനുള്ളിൽ അടിയന്തരമായി നടപ്പിലാക്കേണ്ട
കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് ഡോ. തോമസ് ജെ.
നെറ്റോ വ്യക്തമാക്കി. വളരെ പ്രതീക്ഷയോടുകൂടിയാണ് കേരള സമൂഹം മുഖ്യമന്ത്രിയെന്ന നിലയിലുള്ള വി ഡി സതീശന്റെ ഓരോ പ്രവർത്തനത്തെയും നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടലിൽ കാണാതാകുന്നവരുടെ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ജാഗ്രതയോടെയുള്ള ഇടപെടലുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

