സംസ്ഥാനത്ത് വലിയ ചർച്ചയായ മെഡിസെപ് പദ്ധതി പൂർണ്ണമായി പൊളിച്ചെഴുതുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊല്ലം ജില്ലയിൽ കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇൻഷുറൻസ് കമ്പനിക്ക് തുക ലഭ്യമാക്കാൻ വേണ്ടി മാത്രം ആരംഭിച്ച ഒരു പദ്ധതിയെപ്പോലെയാണ് നിലവിൽ മെഡിസെപ് പ്രവർത്തിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും കൃത്യമായി പണം ഈടാക്കുന്നുണ്ടെങ്കിലും, നഗരങ്ങളിലെ പ്രധാനപ്പെട്ട
പല ആശുപത്രികളിലും ഇതിലൂടെയുള്ള ചികിത്സാ ആനുകൂല്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമല്ലാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പദ്ധതിയുടെ ഭാഗമായി എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളുടെ പട്ടികയിൽ ഭൂരിഭാഗവും കണ്ണാശുപത്രികളാണെന്നും, ഇത് കണ്ട് നേത്രചികിത്സയ്ക്ക് വേണ്ടി മാത്രമുള്ള ഒരു പദ്ധതിയാണോ ഇതെന്നുപോലും സാധാരണക്കാർക്ക് സംശയം തോന്നാമെന്നും മുഖ്യമന്ത്രി തമാശരൂപേണ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

