സമൂഹമാധ്യമങ്ങളിൽ തനിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി സംരംഭകയും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ രംഗത്ത്. നടൻ കൃഷ്ണകുമാറിന്റെ മകളായ താൻ, തന്നെ കാണാൻ ആഗ്രഹിക്കുന്ന ഒരാളെങ്കിലും ഉണ്ടെങ്കിൽ വ്ളോഗ് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ നിലപാടുകളെക്കുറിച്ച് ദിയ കൃഷ്ണ പങ്കുവെച്ച വാക്കുകൾ ഇങ്ങനെ: “എന്നെ കാണാനിഷ്ടപ്പെടുന്നവർക്കായി സമയം കണ്ടെത്തി പറ്റുമ്പോഴൊക്കെ വ്ലോഗ് ഇട്ട് പോകുന്നതാണ്. അല്ലാതെ ആരെയും വെറുപ്പിക്കാൻ വേണ്ടി ഇടുന്നതല്ല.
ഞങ്ങളെ ഒട്ടും ഇഷ്ടമില്ലാത്തവരുണ്ട്. എനിക്കിഷ്ടമല്ലാത്ത, എന്നെ ദ്രോഹിച്ച ഒരുപാട് പേരുണ്ട്.
എന്നും പറഞ്ഞ് അവരുടെ വീടിന്റെ പുറത്ത് കല്ലെറിയേണ്ട കാര്യമില്ല.
അവർ നമ്മളെ ക്ഷണിച്ചിട്ടില്ല. പോയി നിന്ന് കല്ലെറിയുന്ന നമ്മൾ പൊട്ടൻമാരാണ്.
ഇഷ്ടമില്ലാത്തയാളുടെ വീടിന്റെ വെളിയിൽ പോയി എന്തിന് കല്ലെറിയണം. അവരെ മെെൻഡ് ചെയ്യാതിരിക്കുക.
ഇഷ്ടമല്ലാത്തവരെ ബ്ലോക്ക് ചെയ്യുക. എന്നെ കാണാനാഗ്രഹിക്കുന്ന ഒരാളാണെങ്കിൽ പോലും അവർക്ക് വേണ്ടി ഞാൻ വ്ലോഗ് ചെയ്യും.
എന്റെ ഫാമിലിയും അവരെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് വീഡിയോ ഇടുന്നത്.സോഷ്യൽ മീഡിയയിൽ കാണിച്ച് തരുന്നത് മാത്രമാണ് നിങ്ങൾ കാണുന്നത്. അതൊരാൾക്ക് ഫേക്ക് ചെയ്യാം.
ഫേക്ക് ചെയ്യാതിരിക്കാം. നിങ്ങളെല്ലാവരും കയ്യടിച്ച് പാസാക്കുന്ന ആളായി വേണമെങ്കിൽ എനിക്ക് പെരുമാറാം.
ഞാൻ വീഡിയോയിൽ കാണുന്നത് പോലെ തന്നെയാണ് യഥാർത്ഥ ജീവിതത്തിലും. ഒരുപക്ഷെ അതിലും നല്ലയാളായിരിക്കും ഞാൻ.
എന്നെ നേരിട്ട് കണ്ട ഒരാളും നിങ്ങളൊരു അഹങ്കാരിയാണെന്ന് പറഞ്ഞിട്ടില്ല.
ഞാൻ വളരെ ഡൗൺ ടു എർത്താണ്. എന്നെക്കൊണ്ട് സഹായിക്കാൻ പറ്റുന്നവരെയെല്ലാം ഞാൻ സഹായിച്ചിട്ട് മാത്രമേയുള്ളൂ.
എന്നെ പറ്റിക്കാൻ പറ്റുന്നവർ എന്നെ പറ്റിച്ച് പോയിട്ടേയുള്ളൂ. അശ്വിന്റെയും എന്റെയും കുടുംബങ്ങൾ സന്തോഷത്തോടെയാണ് കഴിയുന്നത്.
അങ്ങോട്ടും ഇങ്ങോട്ടും ഒരു പ്രശ്നവുമില്ല. നിങ്ങളെ കാണിക്കുന്നത് മാത്രമേ നിങ്ങൾ കാണുന്നുള്ളൂ.
ഒരു റിയൽ ആളെയാണ് ഇഷ്ടപ്പെടുന്നെങ്കിൽ നിങ്ങളെന്റെ വീഡിയോ കണ്ടാൽ മതി. കമന്റിടുന്നവർ പറയുന്നത് പോലെ ജീവിക്കാൻ ഈ ലോകത്താർക്കും പറ്റില്ല”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

