ഇന്ത്യൻ പൗരന്മാർക്കായി സൗജന്യ സന്ദർശക വീസ പ്രഖ്യാപിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. അബുദാബി ടൂറിസം ഡിപ്പാർട്ട്മെന്റിന്റേത് ആണ് ഈ നിർണ്ണായക പ്രഖ്യാപനം.
ആദ്യഘട്ടത്തിൽ ആകെ 20000 വീസകളാണ് ഇതിലൂടെ വിതരണം ചെയ്യുന്നത്. ഓഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31 വരെയാണ് ഈ പ്രത്യേക പദ്ധതിയുടെ കാലാവധി.
ഈ ആനുകൂല്യം ലഭിക്കുന്നതിനായി സന്ദർശകർ കുറഞ്ഞത് മൂന്ന് ദിവസം അബുദാബിയിൽ താമസിക്കേണ്ടതുണ്ട്. കൂടാതെ, ഇന്ത്യയിലേക്കുള്ള മടക്ക യാത്രാ ടിക്കറ്റും ഈ പദ്ധതി പ്രകാരം നിർബന്ധമാക്കിയിട്ടുണ്ട്.
ഈ പദ്ധതിയിൽ പങ്കാളികളായിട്ടുള്ള അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ അല്ലെങ്കിൽ ഓൺലൈൻ ട്രാവൽ ഏജൻസികൾ മുഖേനയോ അബുദാബിയിലേക്ക് അവധിക്കാല യാത്ര ബുക്ക് ചെയ്യുന്ന യോഗ്യരായ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കാണ് ഈ സൗജന്യ വീസ ആനുകൂല്യത്തിന് അർഹതയുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

