ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം നിർബന്ധമാക്കുന്ന കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ശക്തമായ പ്രതിരോധവുമായി തമിഴ്നാട് സർക്കാർ രംഗത്ത്. ഇതിന്റെ ഭാഗമായി, സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണമെന്ന പ്രമേയം നാളെ തമിഴ്നാട് നിയമസഭയിൽ അവതരിപ്പിക്കും.
മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് സഭയിൽ ഈ നിർണായക പ്രമേയം അവതരിപ്പിക്കുന്നത്. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ദേശീയഗാനത്തിന് മുൻപ് വന്ദേമാതരം പാടണമെന്ന കേന്ദ്ര നിർദേശത്തെ എതിർത്തുകൊണ്ടാണ് തമിഴ്നാട് സർക്കാരിന്റെ ഈ നീക്കം.
കഴിഞ്ഞ വർഷം ജൂലൈ ഒൻപതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിനെ തുടർന്നാണ് തമിഴ്നാട് നിയമസഭ പുതിയ പ്രമേയം കൊണ്ടുവരുന്നത്. ഔദ്യോഗിക യോഗങ്ങളിലും ചടങ്ങുകളിലും ദേശീയഗാനത്തിന് തൊട്ടുമുമ്പ് വന്ദേമാതരം നിർബന്ധമായും ആലപിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശം.
എന്നാൽ, 2021 ഡിസംബർ 12നാണ് ‘തമിഴ് തായ് വാഴ്ത്ത്’ തമിഴ്നാടിന്റെ ഔദ്യോഗിക സംസ്ഥാന ഗാനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഔദ്യോഗിക ചടങ്ങുകളിൽ പാരമ്പര്യമായി തുടർന്നുപോരുന്ന കീഴ്വഴക്കം അനുസരിച്ച് ‘തമിഴ് തായ് വാഴ്ത്ത്’ തന്നെയായിരിക്കണം ആദ്യം ആലപിക്കേണ്ടത് എന്ന് വ്യക്തമാക്കുന്നതാണ് നാളെ സഭയിലെത്തുന്ന പ്രമേയം.
തമിഴ് ഭാഷയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കവും സാംസ്കാരിക പാരമ്പര്യവുമുണ്ടെന്നും പ്രമേയത്തിൽ പ്രത്യേകമായി ഊന്നിപ്പറയുന്നുണ്ട്. 1970കളിലെ ഒരു സർക്കാർ ഉത്തരവിനെ തുടർന്നാണ് തമിഴ്നാട്ടിലെ ഔദ്യോഗിക പരിപാടികളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കുന്ന രീതി ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

