കൊല്ലം ജില്ലയിലെ പടപ്പക്കരയിൽ കിടപ്പിലായ രോഗിയായ സ്ത്രീയെ അതിക്രമിച്ച് കയറി പീഡിപ്പിച്ച സംഭവത്തിൽ ഒരാളെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. പടപ്പക്കര ചരുവിള വീട്ടിൽ ആൻറണിയുടെ മകൻ രാജു (53) ആണ് പിടിയിലായത്.
സ്ട്രോക്ക് ബാധിച്ച് ശരീരം തളർന്ന് കിടക്കുകയായിരുന്ന യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയാണ് പ്രതി കൃത്യം നിർവഹിച്ചത്. യൂറിൻ ട്യൂബ് വലിച്ചുപൊട്ടിക്കുകയും മർദിക്കുകയും ചെയ്ത ശേഷം ക്രൂരമായ പീഡനത്തിനിരയാക്കുകയായിരുന്നു.
ഈ വിവരം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ട് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുണ്ടറ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.
സ്റ്റേഷൻ ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദ്, എസ്.ഐ. വിഷ്ണു, എ.എസ്.ഐ.
ഷിന്റോ, കൈലാസ് എന്നിവരടങ്ങിയ പ്രത്യേക പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 2020-ൽ കുണ്ടറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നരഹത്യാശ്രമ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
തുടർനടപടികളുടെ ഭാഗമായി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

