തൃശൂർ ജില്ലയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് രമേശ് ചെന്നിത്തല സുപ്രധാന പ്രഖ്യാപനം നടത്തിയത്. അർജുൻ ആയങ്കിയുടെ അറസ്റ്റിന് കാരണമായ വിവരം പൊലീസിന് കൈമാറിയ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുന്നത് സജീവ പരിഗണനയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ തുക പാരിതോഷികമായി നൽകാൻ ഒരു വ്യക്തി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ നൽകണമെന്ന് ഒരു വ്യക്തി എന്നോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു.
അദ്ദേഹം ആ പൈസ തരാമെന്നും പറഞ്ഞു. പൊതുജനങ്ങളോട് താൽപര്യമുള്ള ഒരു വ്യക്തിയാണ്.
പയ്യന്നൂരിലെ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഞാൻ ആ പണം കൊടുക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഓട്ടോറിക്ഷ ഡ്രൈവറെ ഞാൻ അഭിനന്ദിക്കുന്നു’’ – രമേശ് ചെന്നിത്തല വ്യക്തമാക്കി.
സംഭവത്തിൻ്റെ പശ്ചാത്തലം ഇങ്ങനെ: തളിപ്പറമ്പ് ലെ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കി, പൊളിസ് താവളം കണ്ടെത്തയെന്ന് മനസ്സിലാക്കിയതോടെ പയ്യന്നൂർ ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. അവിടെവെച്ച് ഓട്ടോ ഡ്രൈവറുടെ ഫോൺ ഉപയോഗിച്ച് സുഹൃത്തിനെ ബന്ധപ്പെടുകയും കാറുമായി എത്തുവാൻ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് ഈ വാഹനത്തിലാണ് കണ്ണൂർ ഉള്ള അഭിഭാഷകയുടെ ഫ്ലാറ്റിൽ ആയങ്കി എത്തിയത്. എന്നാൽ യാത്രയ്ക്കിടയിൽ സംശയം തോന്നിയ ഓട്ടോ ഡ്രൈവർ കൃത്യസമയത്ത് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിച്ച് പൊലീസ് ഇയാളെ തിരിച്ചറിയുകയും, അഭിഭാഷകയുടെ വസതിയിൽ നിന്ന് പുലർച്ചെ രണ്ട് മണിയോടെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

