കോഴിക്കോട് ജില്ലയിലെ മാവൂരിൽ യാതൊരുവിധ അടിസ്ഥാന സുരക്ഷയുമില്ലാത്ത പ്ലാസ്റ്റിക് ഷീറ്റ് കൂരയ്ക്ക് കീഴിൽ എട്ടംഗ കുടുംബം ദുരിതം പേറുന്നു. ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് കനത്ത മഴയത്തും കാറ്റിലും ഈ താത്കാലിക ഷെഡിനുള്ളിൽ കഴിയുന്നത്.
രാത്രികാലങ്ങളിൽ വെളിച്ചത്തിനായി മെഴുകുതിരിയെ മാത്രമാണ് ഇവർ ആശ്രയിക്കുന്നത്. കഴിഞ്ഞ 25 വർഷമായി ഈ കുടുംബം താത്കാലിക ഷെഡിലാണ് അന്തിയുറങ്ങുന്നത്.
ഒരു വീട് എന്ന സ്വപ്നവുമായി ബന്ധപ്പെട്ട അധികാരികളുടെ മുന്നിലും സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്തതായി കുടുംബാംഗങ്ങൾ വ്യക്തമാക്കി.
കാട്ടുപന്നികളും മറ്റ് വന്യജീവികളും പതിവായി എത്തുന്ന പ്രദേശത്ത് കടുത്ത ജീവഭയത്തോടെയാണ് ഇവർ ഓരോ ദിവസവും തള്ളിനീക്കുന്നത്. പഴയ ടർപോളിൻ ഷീറ്റുകൾ കെട്ടിയാണ് ഈ താത്കാലിക ഷെഡ് നിർമിച്ചിരിക്കുന്നത്.
പഞ്ചായത്ത് ഓഫീസിലും ജില്ലാ കളക്ടറേറ്റിലും തങ്ങളുടെ ദയനീയാവസ്ഥ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടും ഇതുവരെയും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ലെന്നും അധികൃതരുടെ ഭാഗത്തുനിന്നും അനുകൂലമായ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം കഴിയുന്നതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

