2027 മിനി താരലേലത്തിന് മുന്നോടിയായി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ട്രേഡ് സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. പ്രമുഖ ഫ്രാഞ്ചൈസികളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിങ്സുമാണ് ഈ ചർച്ചകളിൽ പ്രധാനമായും മുന്നിൽ നിൽക്കുന്നത്.
സാക്ഷാൽ എം എസ് ധോണിയുടെ ചെന്നൈ ടീമിൽ ചേരാനാണ് താരത്തിന് താൽപ്പര്യമെങ്കിലും, മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിന്റെ നിലപാടായിരിക്കും ഇതിൽ നിർണായകമാകുക. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസ് ഡ്രെസ്സിങ് റൂമിൽ ഹാർദിക്കിന്റെ സാന്നിധ്യവും ക്യാപ്റ്റൻസിയും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ടീമിന്റെ പ്രകടനങ്ങളിലെ ഒത്തൊരുമയില്ലായ്മയും വ്യക്തമായിരുന്നു. എങ്കിലും, ലോക ക്രിക്കറ്റിലെ ഏതൊരു ടീമിലും ഇടം നേടാൻ കഴിയുന്ന ത്രി ഡയറൻഷണൽ പ്ലെയറായ ഹാർദിക്കിനെപ്പോലൊരു താരത്തെ എളുപ്പത്തിൽ വിട്ടുനൽകാൻ ഫ്രാഞ്ചൈസി തയാറായേക്കില്ല.
പ്രത്യേകിച്ചും വൻ തുക മുടക്കി നടത്തിയ ഇൻവെസ്റ്റ്മെന്റ് എന്ന നിലയിൽ. കീറോൺ പൊള്ളാർഡിന്റെ പകരക്കാരനെ കണ്ടെത്താനാകാതെ വലഞ്ഞ ചരിത്രമുള്ള മുംബൈ, സമാനമായ മറ്റൊരു പ്രതിസന്ധിയിലേക്ക് വീണ്ടും പോകാൻ ആഗ്രഹിക്കില്ല.
അതിനാൽ ഹാർപ്പിക്കിനെ കൈമാറുമ്പോൾ പകരമായി മികച്ച താരങ്ങളെ സ്വന്തമാക്കാൻ അവർ ലക്ഷ്യമിടുന്നുണ്ട്. ചെന്നൈയുമായുള്ള ട്രേഡ് ചർച്ചകളിലാണ് ഏറ്റവും വലിയ വെല്ലുവിളികൾ ഉള്ളത്.
ഹാർദിക്കിന്റെ മൂല്യത്തിന് അനുസൃതമായി കുറഞ്ഞത് രണ്ട് കളിക്കാരെയെങ്കിലും മുംബൈ ആവശ്യപ്പെടാനാണ് സാധ്യത. ആയുഷ് മാത്രെ, ഡിവാൾഡ് ബ്രെവിസ്, ശിവം ദുബെ, ഖലീൽ അഹമ്മദ്, അൻഷുൽ കാംബോജ് തുടങ്ങിയ പേരുകളാണ് പ്രധാനമായും ഉയരുന്നത്.
ഇതിൽ ദുബെ മാത്രമാണ് ഓൾറൗണ്ടറുടെ റോളിലുള്ളത്. മറ്റ് താരങ്ങൾ ബാറ്റർമാരും പേസർമാരുമാണ്.
ഖലീൽ ഒഴികെയുള്ളവരെല്ലാം മുൻപും ഇപ്പോഴും മുംബൈയുടെ ആഭ്യന്തര ഘടനയുമായി ബന്ധപ്പെട്ടിട്ടുള്ളവരാണ്. ഇവരിൽ രണ്ടോ മൂന്നോ പേരെ കൈമാറുന്നത് ചെന്നൈയുടെ ടീം കോമ്പിനേഷനെ സാരമായി ബാധിച്ചേക്കാം.
മറുഭാഗത്ത്, കൊൽക്കത്തയിലേക്കുള്ള ട്രേഡ് കൂടുതൽ എളുപ്പമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹാർദിക്കിന് പകരക്കാരനാകാൻ സാധിക്കുന്ന കാമറൂൺ ഗ്രീൻ ആ സംഘത്തിലുണ്ട്.
2023 സീസണിൽ മുംബൈക്കായി തിളങ്ങിയ ഗ്രീൻ മികച്ച ഫോമിലാണ്. എന്നാൽ ഓസ്ട്രേലിയൻ താരങ്ങളുടെ പരുക്കും അന്താരാഷ്ട്ര മത്സരങ്ങളിലെ മുൻഗണനകളും കാരണം ഐപിഎൽ സീസൺ മുഴുവൻ ലഭിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ചെന്നൈയിൽ നായകസ്ഥാനം ലഭിക്കാനുള്ള സാധ്യത കുറവാണെന്നിരിക്കെ, പുതിയൊരു നായകനെ തേടുന്ന കൊൽക്കത്ത ഹാർദിക്കിന് മികച്ചൊരു ഡെസ്റ്റിനേഷനായി മാറിയേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

