യുവാക്കളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; യുവാവ് അറസ്റ്റിൽ – Sexual Abuse | Maharashtra | Posco | Arrest | Manorama Online news – മനോരമ ഓൺലൈൻ ന്യൂസ്
Read Full Article
മുംബൈ ∙ മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിൽ പ്രായപൂർത്തിയാകാത്തവരെയും യുവാക്കളെയും ലൈംഗികമായി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 22 വയസ്സുകാരൻ പിടിയിൽ. റൈസിങ്പുര സ്വദേശിയായ ചേതൻ പ്രകാശ് കോലി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
2022 മുതൽ ഇയാൾ പ്രായപൂർത്തിയാകാത്തവരെ പണം നൽകി പ്രലോഭിപ്പിച്ച് കുറ്റകൃത്യങ്ങൾക്ക് ഇരയാക്കി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
What you should read next
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ ഇരകളെ ബ്ലാക്ക്മെയിൽ ചെയ്തത്. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും ഇത്തരത്തിൽ അറുനൂറോളം ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഫൊറൻസിക് സംഘം ഇയാളുടെ മൊബൈൽ ഫോൺ വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കണ്ടെടുത്ത ദൃശ്യങ്ങളിൽ നിന്ന് അതിജീവിതമാരെ തിരിച്ചറിഞ്ഞ് വരികയാണെന്നും അവരുടെ മൊഴികൾ രേഖപ്പെടുത്താൻ നടപടികൾ ആരംഭിച്ചതായും ജില്ലാ പൊലീസ് സൂപ്രണ്ട് അശ്വിനി സനാപ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
English Summary: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-lawndorder-arrest mo-crime-sexualabuse mo-news-common-mumbainews 4sfkecoc6pds00s630jhokc0p2
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

