കാലടിയിലെ നിലവിലുള്ള പ്രധാന പാലത്തിന്റെ അറ്റകുറ്റപ്പണികൾ അടുത്ത മാസം എട്ടാം തീയതി രാത്രിയോടെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പതിനാലാം തീയതി വരെ രാത്രികാലങ്ങളിലാണ് പാലത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
നവീകരണ ജോലികളുടെ ഭാഗമായി ഈ ദിവസങ്ങളിൽ ഗതാഗത ക്രമീകരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. പാലത്തിന്റെ സുരക്ഷിതത്വവും ദൃഢതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് അടിയന്തര അറ്റകുറ്റപ്പണികൾ നടപ്പിലാക്കുന്നത്.
രാത്രികാലങ്ങളിൽ യാത്രാവേളകളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

