കേരള തായ്ക്വൊണ്ടോ അസോസിയേഷൻ സംഘടിപ്പിച്ച് തിരുവനന്തപുരം ജില്ലാ തായ്ക്വൊണ്ടോ അസോസിയേഷൻ ആതിഥേയത്വം വഹിച്ച 2-ാമത് കേരള സംസ്ഥാന തായ്ക്വൊണ്ടോ ചാമ്പ്യൻഷിപ്പ് 2026-ൽ എറണാകുളത്തിന് തിളക്കമാർന്ന നേട്ടം. മത്സരത്തിലെ അണ്ടർ-8 ഫൈറ്റിംഗ് വിഭാഗത്തിലാണ് സാത്വിക് എൻ.
എ. വെള്ളി മെഡൽ കരസ്ഥമാക്കിയത്. എറണാകുളം പൂക്കാട്ടുപടി സ്വദേശിയായ സാത്വിക്, അനൂപ് എൻ.
എ., രഞ്ജു വി. ദമ്പതികളുടെ മകനാണ്. സംസ്ഥാന തലത്തിലെ കടുത്ത മത്സരങ്ങളെ അതിജീവിച്ചാണ് ഈ പ്രായത്തിൽ തന്നെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് താരം രണ്ടാം സ്ഥാനം നേടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

