കൊട്ടാരക്കരയിൽ കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യാത്രക്കാരിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ രണ്ട് തമിഴ്നാട് സ്വദേശിനികളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുച്ചി തിരുവണ്ണാമലൈ സ്വദേശിനികളായ ബീന (38), വസന്ത (48) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി.
ബസിലെ യാത്രകാരിയായ ഭാനുമതിഅമ്മയുടെ മാലയാണ് ഇരുവരും ചേർന്ന് അപഹരിച്ചത്. പുലമൺ ശാന്തി ജംഗ്ഷനിൽ വെച്ച് ബസിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് പ്രതികൾ മാല പിടിച്ചുപറിച്ചത്.
മാലയിലെ സ്വർണ്ണച്ചുട്ടിയാണ് ഇവർ കൈവശപ്പെടുത്തിയത്. സംഭവത്തിൽ ഏകദേശം 20,000 രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ വ്യക്തമാക്കുന്നു.
കൊട്ടാരക്കര ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ജിജു കുമാർ പിഡിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ഹേമന്ത്, സജീവ്, എ.എസ്.ഐ.
അജു, സിന്ധു പി. കെ. എന്നിവരടങ്ങിയ പൊലീസ് സംഘം നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള പിടിച്ചുപറി കേസുകളിൽ ഇവർ മുമ്പും അറസ്റ്റിലായിട്ടുള്ളവരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

