ബഹിരാകാശ ചരിത്രത്തില്‍ പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഡോ. അനില്‍ മേനോന്.
ബഹിരാകാശത്ത് നടത്തുന്ന ആദ്യ മലയാളി എന്ന അഭിമാനകരമായ നേട്ടമാണ് അനില്‍ മേനോന് സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഏഴ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കഠിനമായ ദൗത്യം ഔദ്യോഗികമായി ആരംഭിച്ചു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്ന സോളാര്‍ പാനല്‍ അപ്ഗ്രഡേഷന്റെ ഭാഗമായുള്ള പ്രത്യേക ഉപകരണം ഘടിപ്പിക്കുന്നതിനാണ് അനില്‍ മേനോനും ജെസിക്ക മേയറും ചേര്‍ന്ന് ചരിത്രപരമായ സ്പേസ് വാക് നടത്തുന്നത്. ബഹിരാകാശ നിലയത്തിലെ ക്വെസ്റ്റ് എയര്‍ലോക്ക് ഗേറ്റ് വേയിലൂടെയാണ് ഇരുവര്‍ക്കും ഒപ്പം സ്പേസ് വാക്കിനായി പുറപ്പെട്ടത്.
ദൗത്യത്തില്‍ പങ്കെടുക്കുന്ന യാത്രികരുടെ ഹെല്‍മെറ്റ് ക്യാമറകളില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ നാസ ഔദ്യോഗിക വെബ്സൈറ്റിലൂടെ (https://www.nasa.gov/live) ലഭ്യമാക്കിയിട്ടുണ്ട്. നിലയത്തിന്റെ പവര്‍ ഉത്പ്പാദനം വര്‍ധിപ്പിക്കുക എന്നതിനൊപ്പം ഭാവിയിലെ പുതിയ ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നതിനാണ് സോളാര്‍ പാനല്‍ നവീകരണ ഉപകരണങ്ങള്‍ ഇരുവരും ചേര്‍ന്ന് ഘടിപ്പിക്കുന്നത്.
മെഡിസിനിലും എന്‍ജിനീയറിങ്ങിലും ഉന്നത ബിരുദധാരിയായ അനില്‍ മേനോന്, 2014-ലാണ് ഫ്ലൈറ്റ് സര്ജന് ആയി നാസയുടെ ഭാഗമായി തന്റെ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് പ്രമുഖ ബഹിരാകാശ ഏജൻസിയായ സ്പേസ് എക്സുമായും അദ്ദേഹം സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
തുടര്‍നടപടികളുടെ ഭാഗമായി 2021-ലാണ് നാസയുടെ ഔദ്യോഗിക ബഹിരാകാശ സഞ്ചാരികളുടെ പട്ടികയിലേക്ക് അനില്‍ തിരഞ്ഞെടുക്കപ്പെടുന്നത്. നിലവില്‍ യുഎസ് സ്പേസ് ഫോഴ്സില്‍ ലെഫ്റ്റനന്റ് കേണല്‍ പദവിയും അദ്ദേഹം വഹിക്കുന്നുണ്ട്.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരന് മേനോന് ആണ് അനിലിന്റെ പിതാവ്. മാതാവ് എലിസബത്ത് യുക്രൈന് സ്വദേശിനിയാണ്.
അനില്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലെ മിനിയപോളിസിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

