സംസ്ഥാനത്ത് വീണ്ടും നിയമപാലകരെ വെല്ലുവിളിച്ച് അർജുൻ ആയങ്കിയുടെ വിവാദ ശബ്ദസന്ദേശം. കീഴടങ്ങാമെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും സുഹൃത്തുക്കളുടെ ലൊക്കേഷൻ തേടി നടക്കേണ്ട
യാതൊരു ആവശ്യവുമില്ലെന്നും സന്ദേശത്തിൽ പറയുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ജാമ്യം എടുത്ത ശേഷമേ തിരിച്ചുവരുന്നുള്ളൂവെന്നും, സർക്കിൾ ഇൻസ്പെക്ടർക്ക് (സിഐ) നൽകേണ്ടത് നൽകിയിട്ടില്ലെന്നും അത് നൽകുമെന്നും ഭീഷണിപ്പെടുത്തുന്ന സ്വരത്തിൽ വ്യക്തമാക്കുന്നു.
“നീ എന്നെ വന്ന് പിടിക്കെടാ..പിടിക്കാമെങ്കിൽ പിടിക്ക്…” എന്ന് പരസ്യമായി വെല്ലുവിളിക്കുന്നതായും സന്ദേശത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുൻപ് ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ കോതമംഗലം പൊലീസ് അർജുനെ കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാൽ തന്നെ അനാവശ്യമായിട്ടാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. തുടർന്ന് ജയിൽ മോചിതനായതിനു ശേഷവും പൊലീസിനെതിരെ ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിനെതിരെ വീണ്ടും പുതിയ കേസുകൾ ചുമത്തിയിരിക്കുന്നത്.
സംഭവത്തിൽ ഊന്നുകൽ പൊലീസ് ആണ് നിലവിൽ അന്വേഷണം നടത്തിവരുന്നത്. നേരത്തെ ഹൈക്കോടതി അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

