പ്രശസ്ത ശാസ്ത്രജ്ഞനും രാജ്യത്തെ ഇലക്ട്രിക് മോട്ടറിന്റെ സ്രഷ്ടാവുമായ ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബ്രിട്ടീഷ് കാലഘട്ടത്തിലെ ശാസ്ത്രീയ പോരാട്ടങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന പുതിയ സിനിമയായ ‘ജിഡിഎൻ: എഡിസൺ ഓഫ് ഇന്ത്യ’ പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രത്തിൽ വ്യത്യസ്തമായ വേഷപ്പകർച്ചയുമായാണ് നടൻ മാധവൻ വീണ്ടും വെള്ളിത്തിരയിലെത്തുന്നത്.
ഓഗസ്റ്റ് ഏഴിനു സിനിമ തിയറ്ററുകളിലെത്തും. നവാഗതനായ പരസ്യ സംവിധായകൻ കൃഷ്ണകുമാർ രാമകുമാർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം പാൻ ഇന്ത്യൻ തലത്തിലാണ് റിലീസ് ചെയ്യുന്നത്.
‘റോക്കട്രി: ദ് നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തിന് 2022ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ചതിന് ശേഷം വർഗീസ് മൂലൻ പിക്ചേഴ്സ്, ട്രൈകളർ ഫിലിംസ്, മീഡിയ മാക്സ് എന്റർടൈൻമെന്റ്സ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാധവനെ കൂടാതെ പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.
വർഗീസ് മൂലൻ, വിജയ് മൂലൻ, ആർ. മാധവൻ, സരിത മാധവൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാക്കൾ സോണൽ പണ്ടേ, സഞ്ജയ് ബെക്ടർ എന്നിവരാണ്.
ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അരവിന്ദ് കമലനാഥൻ ഛായാഗ്രഹണവും ക്രിയേറ്റീവ് പ്രൊഡ്യൂസറും നിർവഹിക്കുമ്പോൾ മുരളീധരൻ സുബ്രഹ്മണ്യം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി എകുന്നു.
കേരളത്തിൽ മാത്രം 100 തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രം ലോകമെമ്പാടുമുള്ള 32 രാജ്യങ്ങളിലാണ് പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷൻ കൺസൾട്ടന്റ് മിഥുൻ മുരളി, ഡിജിറ്റൽ മാർക്കറ്റിങ് ലിറ്റിൽ ഫ്രെയിംസ് എന്റർടെയ്ൻമെന്റ്, വാർത്ത പ്രചരണം പി.ശിവപ്രസാദ് എന്നിവരാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

