കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ വയോധികയുടെ വീട്ടിൽ അതിക്രമം. വീട്ടിൽ കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
പള്ളിശേരിക്കൽ തെക്കേ തേവാനത്ത് വീട്ടിൽ സരസ്വതിയമ്മ (80)യുടെ ഒന്നര പവന്റെ മാലയാണ് കവർന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് ഈ അപൂർവ മോഷണം നടന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരം ഇങ്ങനെ: സരസ്വതിയമ്മയും ഭർത്താവും ബന്ധുവിനെ കാണാൻ മൈനാഗപ്പള്ളിയിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടയിലാണ് സംഭവം. ഈ സമയം മഴക്കോട്ട് ധരിച്ച് വീട്ടിലെത്തിയ യുവാവ് ദാഹമകറ്റാൻ കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയായിരുന്നു.
വെള്ളമെടുക്കാൻ സരസ്വതിയമ്മ വീടിനുള്ളിലേക്ക് തിരിഞ്ഞ തക്കം നോക്കി പ്രതി മാല പൊട്ടിക്കുകയായിരുന്നു. മാല നഷ്ടപ്പെടുന്നത് കണ്ട് സരസ്വതിയമ്മ ഉടൻ തന്നെ കൈകൊണ്ട് പിടിച്ചെങ്കിലും, താലി അടങ്ങുന്ന ചെറിയൊരു ഭാഗം മാത്രമാണ് കയ്യിൽ കിട്ടിയത്.
ബാക്കി സ്വർണവുമായി പ്രതി അവിടെനിന്നും ഓടിരക്ഷപ്പെട്ടു. മാല പൊട്ടിച്ചോടിയ യുവാവിനെ സഹായിക്കാനായി വീടിനു പുറത്ത് കൂട്ടാളി ബൈക്കുമായി കാത്തുനിൽപ്പുണ്ടായിരുന്നു.
ഇരുവരും ചേർന്ന് ഈ ബൈക്കിൽ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ശാസ്താംകോട്ട
പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

