സംരംഭകത്വ വിജയം കൈവരിക്കുക എന്നത് തികച്ചും ദുഷ്കരമായ ഒരു പ്രക്രിയയാണെന്നും അതിന് പിന്നിൽ വൻതോതിലുള്ള കഷ്ടപ്പാടുകളും ത്യാഗങ്ങളുമാണുള്ളതെന്നും വ്യക്തമാക്കി യുഎസിൽ നിന്നുള്ള ഒരു ഇന്ത്യൻ ടെക് സംരംഭകൻ രംഗത്ത്. മൈൻഡ്ഹബ് (MindHub) എന്ന പ്ലാറ്റ്ഫോമിന്റെ സ്ഥാപകനായ ഉത്കർഷ് നന്ദയാണ് സ്റ്റാർട്ടപ്പ് ജീവിതത്തിലെ പ്രതിസന്ധികൾ തുറന്നുപറഞ്ഞ് എത്തിയിരിക്കുന്നത്.
തന്റെ കമ്പനിയുടെ വളർച്ചയ്ക്കായി രാപ്പകലില്ലാതെ ചെറിയൊരു മുറിയിലിരുന്ന് ജോലി ചെയ്യുന്നതിനിടയിൽ സ്വന്തം ആരോഗ്യം അവഗണിക്കപ്പെടുകയും കുടുംബാംഗങ്ങളെ വേണ്ടവിധം പരിഗണിക്കാനാവാതെ വരികയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ബിസിനസ്സിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ കഴിഞ്ഞ രണ്ട് വർഷമായി മാതാപിതാക്കളെ നേരിൽ കാണാൻ പോലും സാധിച്ചിട്ടില്ലെന്ന് ഉത്കർഷ് നന്ദ പറയുന്നു.
ജോലിപരമായ മാനസിക സമ്മർദ്ദം കാരണം തന്റെ ശരീരഭാരം കുറഞ്ഞ മാസങ്ങൾക്കുള്ളിൽ 20 കിലോഗ്രാം വർദ്ധിച്ചതായും അദ്ദേഹം വെളിപ്പെടുത്തുന്നു. മുറിയിൽ കൂട്ടിയിട്ടിരിക്കുന്ന ഡയറ്റ് കോക്കകോള കുപ്പികൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, കടുത്ത ജോലിത്തിരക്കും ടെൻഷനും കാരണം തനിക്ക് അനാരോഗ്യകരമായ ശീലങ്ങൾ ഉണ്ടാകേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“‘എന്റെ ആത്മാവിനെ രക്ഷിക്കാൻ ഒരു മില്യൺ ഡോളറിന്റെ നിക്ഷേപം വേണം'” എന്നാണ് ഈ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. AI സംഭാഷണങ്ങൾ ഏകീകരിക്കാനും അതിലൂടെ ഒരു സോഷ്യൽ നെറ്റ്വർക്ക് രൂപീകരിക്കാനും ലക്ഷ്യമിട്ടുള്ള സംരംഭമാണ് മൈൻഡ്ഹബ് (MindHub).
സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കുമ്പോൾ തങ്ങളും സമാനമായ രീതിയിൽ കടുത്ത ഏകാന്തതയും മാനസിക സമ്മർദ്ദവും അനുഭവിക്കാറുണ്ടെന്ന് വ്യക്തമാക്കി നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

