യുകെയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ വർധിച്ച കുടിയേറ്റവിരുദ്ധ വികാരത്തിനൊപ്പം വംശീയ അധിക്ഷേപവും രൂക്ഷമാകുന്നതിന്റെ നേർക്കാഴ്ചയായി എൻഎച്ച്എസ് ജീവനക്കാരുടെ അനുഭവങ്ങൾ മാറുന്നു. സൊസൈറ്റി ഓഫ് റേഡിയോഗർഫേഴ്സ് അംഗങ്ങൾക്കിടയിൽ നടത്തിയ സർവേയിലാണ് എൻഎച്ച്എസിൽ (നാഷണൽ ഹെൽത്ത് സർവീസ്) വെള്ളക്കാരല്ലാത്ത ജീവനക്കാർക്കുനേരെ വംശീയ അധിക്ഷേപം വർധിക്കുന്നതായി വ്യക്തമായിട്ടുള്ളത്.
കൂടാതെ, വെള്ളക്കാരല്ലാത്ത ആരോഗ്യപ്രവർത്തകരുടെ ചികിത്സ സ്വീകരിക്കാൻ മടിക്കുന്ന രോഗികളുടെ എണ്ണവും വർധിച്ചുവരുന്നുണ്ട്. തദ്ദേശീയർക്കു ജോലി ഉറപ്പാക്കാനും വിദേശികളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമായി സർക്കാർ കഴിഞ്ഞ വർഷം നടപ്പിലാക്കിയ പുതിയ കുടിയേറ്റ നയം കാരണം എൻഎച്ച്എസിലെ ഇന്ത്യക്കാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

